mehandi new

ചാവക്കാട് നഗരസഭ കേരളോത്സവം-ലിയോൺ ക്ലബ്‌ പുത്തൻകടപ്പുറം ഓവറോൾ കിരീടം നേടി

fairy tale

ചാവക്കാട് : നഗരസഭ സംഘടിപ്പിച്ച കേരളോത്സവത്തിൽ ലിയോൺ ക്ലബ്‌ പുത്തൻ കടപ്പുറം ഓവർ ഓൾ കിരീടം നേടി. നന്മ ക്ലബ്‌, ഷാഫി നഗർ രണ്ടാം സ്ഥാനവും, ക്രെസെന്റ് ക്ലബ്‌ ചീനിച്ചുവട് മൂന്നാം സ്ഥാനവും നേടി.

planet fashion

കേരളോത്സവവിജയികൾക്കുള്ള സമ്മാനദാനം ഗുരുവായൂർ എം എൽ എ. എൻ. കെ. അക്ബർ നഗരസഭ കോൺഫറൻസ് ഹാളിൽ വെച്ച് വിതരണം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി പ്രസന്ന രണദിവേ സ്വാഗതം ആശംസിച്ച ചടങ്ങിന് വൈസ് ചെയർമാൻ കെ. കെ. മുബാറക് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷാഹിന സലിം, കൗൺസിലർ എം. ആർ. രാധാകൃഷ്ണൻ, കെ വി. സത്താർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആസിയ സി. എം. എന്നിവർ സംസാരിച്ചു.

Jan oushadi muthuvatur

Comments are closed.