ചാവക്കാട് നഗരസഭ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

ചാവക്കാട് : ചാവക്കാട് നഗരസഭ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത് അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ കെ കെ മുബാറക് സ്വാഗതം ആശംസിച്ചു.

മണത്തല ജുമാമസ്ജിദ് ഖത്തീബ് ബാദുഷ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ പ്രതിപക്ഷ നേതാവ് കെ വി സത്താർ, മുൻ വൈസ് ചെയർമാൻ അബ്ബാസ് മാലിക്കുളം, കൗൺസിലർ എം ആർ രാധാകൃഷ്ണൻ, വിവിധ രാഷ്ട്രീയ പ്രതിനിധികളായ ടി ടി ഹനീഫ, തോമാസ് ചിറമൽ, രമേശ്, ശിവദാസ്, മർച്ചന്റ് പ്രതിനിധി ജോജി തോമാസ് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ പങ്കെടുത്ത സമൂഹ നോമ്പ് തുറ നടന്നു.

Comments are closed.