ചാവക്കാട് നഗരസഭ ഓണാഘോഷം സംഘടിപ്പിച്ചു

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here

ചാവക്കാട് : നഗരസഭയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ജീവനക്കാരും കൗൺസിലർമാരും കുടുംബശ്രീ പ്രവർത്തകരും ചേർന്ന് പൂക്കള മത്സരവും ഓണസദ്യയും നടത്തി. ഓണസദ്യയിൽ ജീവനക്കാർക്കും കൗൺസിലർമാർക്കും പുറമെ കുടുംബശ്രീ, ആശ, ഹരിതകർമ്മസേന പ്രവർത്തകർ, മുൻ കൗൺസിലർമാർ, നഗരസഭ നിർവ്വഹണ ഉദ്യോഗസ്ഥർ,വ്യാപാരി വ്യവസായി പ്രതിനിധികൾ, കരാറുകാർ, മാധ്യമപ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും സംബന്ധിച്ചു.
തുടർന്ന് വൈകീട്ട് ജീവനക്കാരും കൗൺസിലർ മാരും ചേർന്ന് ഓണക്കളികൾ, ഓണപ്പാട്ട്, തിരുവാതിരക്കളി, വടം വലി തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.

Comments are closed.