mehandi new

ചാവക്കാട് നഗരസഭ പൗരാവകാശ രേഖ പ്രകാശനം ചെയ്തു

fairy tale

ചാവക്കാട് : നഗരസഭയിലെ ജനങ്ങൾക്കായി നഗരസഭയുടെ പൗരാവകാശ രേഖ പ്രസിദ്ധീകരിച്ചു.
ഗുരുവായൂർ നിയോജകമണ്ഡലം എം.എൽ.എ എൻ.കെ. അക്ബർ പൗരാവകാശ രേഖ പ്രകാശനം ചെയ്തു.

planet fashion

നഗരസഭയിൽ നിന്നും നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന വിവിധ സേവനങ്ങളെ സംബന്ധിച്ച വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് പൗരാവകാശ രേഖ.

ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭയുടെ 2020-21, 2021-22 വർഷങ്ങളിലെ ജനകീയാസൂത്രണ പദ്ധതി കളിൽ ഉൾപ്പെടുത്തി ആറു ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.

നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക് സ്വാഗതമാശംസിച്ചു. നഗരസഭ സെക്രട്ടറി കെ. ബി. വിശ്വനാഥൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. നഗരസഭ കൗൺസിലർമാരായ എം. ആർ. രാധാകൃഷ്ണൻ, കെ. വി. സത്താർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.വി.ഷാനവാസ്‌, സെയ്‌താലിക്കുട്ടി, സിദ്ധീഖ് ഹാജി, സുരേഷ് കുമാർ, കാദർ ചക്കര, ഷാഹു എന്നിവർ ആശംസകൾ അറിയിച്ചു.

ചാവക്കാട് നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷർ, കൗൺസിലർമാർ, പൊതുപ്രവർത്തകർ, നഗരസഭ ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. നഗരസഭ സൂപ്രണ്ട് ജോയ് ജോർജ് നന്ദി പറഞ്ഞു.

Jan oushadi muthuvatur

Comments are closed.