48 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളുമായി ചാവക്കാട് നഗരസഭ
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: നഗരസഭയുടെ വിവിധ നവീകരണ പ്രവർത്തനങ്ങൾക്ക് വേണ്ടി 2019-20 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം നൽകിയ 48 ലക്ഷം രൂപയുടെ ടെണ്ടറിന് അംഗീകാരമായി. അങ്കണവാടി നിർമ്മാണം, ഖരമാലിന്യ സംസ്കരണ പ്ലാന്റ്, തിരുവത്ര കമ്മ്യൂണിറ്റി ഹാൾ നവീകരണം, ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നവീകരണം തുടങ്ങിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഈ തുക വകയിരുത്തിയിരിക്കുന്നത്. ചാവക്കാട് നഗരസഭ അധ്യക്ഷൻ എൻ. കെ അക്ബറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
പ്രളയബാധിത നഗരസഭയായ ചാവക്കാടിന് ലഭിച്ച 67 ലക്ഷം പ്രളയ ബാധിത പ്രദേശങ്ങളുടെ വികസന പദ്ധതികൾക്കായി നടപ്പിലാക്കാൻ തീരുമാനിച്ചു. ചാവക്കാട് നഗരസഭ പുതുതായി നിർമ്മിച്ച പുത്തൻകടപ്പുറം, ബ്ലാങ്ങാട് ബീച്ച്, തിരുവത്ര, വഞ്ചിക്കടവ് എന്നിവിടങ്ങളിലെ ലൈബ്രറികൾക്ക് ലൈബ്രറി കൗൺസിൽ അഫിലിയേഷൻ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കൂടാതെ ചാവക്കാട് നഗരസഭയിലെ പതിനെട്ടാം വാർഡ് വത്സലൻ നഗറിൽ കെ. വി അബ്ദുൾഖാദർ എംഎൽഎ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മിനി മാസ്റ്റർ ലൈറ്റ് സ്ഥാപിക്കുന്നതിനും തീരുമാനമായി.
നഗരസഭ വൈസ് ചെയർപേഴ്സൺ മഞ്ജുഷ സുരേഷ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ. എച്ച് സലാം, എ. എ മഹേന്ദ്രൻ, എം. ബി രാജലക്ഷ്മി, എ. സി ആനന്ദൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.