ചാവക്കാട് നഗരസഭയുടെ ‘ആരോഗ്യം ആനന്ദം’ ഫുഡ് എക്സ്പോ ശ്രദ്ദേയമായി

ചാവക്കാട്: ആരോഗ്യകരമായ ഭക്ഷണശീലങ്ങളും ശാസ്ത്രീയമായ ജീവിതചര്യകളും പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് നഗരസഭയും കേരള നാഷണൽ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിച്ച ‘ആരോഗ്യം ആനന്ദം’ ഹെൽത്ത് ഫുഡ് എക്സ്പോയും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. നഗരസഭ ചത്വരം കേന്ദ്രീകരിച്ച് നടന്ന പരിപാടി ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ അധ്യക്ഷത വഹിച്ചു.

വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് സ്വാഗതം ആശംസിച്ച ചടങ്ങിൽ വിവിധ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. യതീന്ദ്രദാസ്, ലിഷാ മത്രംകോട്ട്, കെ.എച്ച്. സലാം, സുബുറ, കെ.പി. രഞ്ജിത്ത് കുമാർ എന്നിവരും കൗൺസിലർമാരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു. നഗരസഭ സീനിയർ പബ്ലിക് ഇൻസ്പെക്ടർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി മേഖലകളിലെ പ്രമുഖ വിദഗ്ദ്ധർ പങ്കെടുത്തു. ആരോഗ്യദായകമായ ഭക്ഷണ പദാർത്ഥങ്ങളുടെ പ്രദർശനം എക്സ്പോയുടെ പ്രധാന ആകർഷണമായിരുന്നു. സെക്കുലർ നോമ്പുതുറ നഗരത്തിലെ സൗഹൃദത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും വിളംബരമായി മാറി.
വല്ലഭ കളരി പ്രദർശനവും യോഗ ഡാൻസും ഉണ്ടായി. മ്യൂസിഷ്യൻ എഡ്വേഡ് ചാർളി അവതരിപ്പിച്ച ‘ഗ്രാൻഡ് പിയാനോ ലൈവ് മ്യൂസിക്’ സംഗീത നിശയോടെ പരിപാടികൾക്ക് സമാപനമായി.

Comments are closed.