ചാവക്കാടിന്റെ കൈപുണ്ണ്യത്തിന് അറബിനാടിന്റെ പാചകറാണിപ്പട്ടം
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]
അബുദാബി: അൽ ഹൊസൻ ഫെസ്റ്റിവലിനോട് അനുബന്ധിച്ചു നടന്ന ഇമാറാത്തി വിഭവങ്ങളുണ്ടാക്കുന്ന മത്സരത്തിൽ സ്വദേശികളെ പിന്തള്ളി മലയാളി വീട്ടമ്മക്ക് ഒന്നാം സ്ഥാനം. മണത്തല അയ്നിപ്പുള്ളി ചിങ്ങനാത്ത് സെയ്തു മുഹമ്മദ് മകൻ ദുബായിൽ ജോലിയുള്ള റാഷിദിന്റെ ഭാര്യ ബീഗം ഷാഹിനയാണ് ഈ സുവർണ്ണനേട്ടം കൈവരിച്ചത്. രണ്ടു ലക്ഷത്തോളം രൂപയും ഫലകവും ആണ് സമ്മാനമായി ലഭിച്ചത്. മാത്രമല്ല, അടുത്ത വർഷത്തെ മത്സരത്തിൽ യുഎയിലെ തന്നെ ആദ്യ രാജ്യാന്തര ഷെഫായ മുസാബെ അൽ കാബിക്കും മറ്റു രാജ്യാന്തര ഷെഫുമാർക്കും ഒപ്പം വിധികർത്താക്കളിൽ ഒരാളാവാനുള്ള അവസരവുമാണ് ഈ വിജയത്തോടെ കൈവന്നിരിക്കുന്നത്.
ഇമറാത്തി വിഭവമായ മജ്‌ബൂസ് പാചകം ചെയ്യാൻ ആയിരുന്നു ആദ്യ റൗണ്ടിൽ. സ്വദേശിയെയും ഇറ്റലിക്കാരിയേയും പിന്നിലാക്കി അടുത്ത റൗണ്ടിലേക്ക്. തുടർന്നു ഫ്യൂഷൻ വിഭാഗത്തിൽ ഇമറാത്തി ചിക്കൻ കറിയായ സലോണക്കൊപ്പം നമ്മുടെ തേങ്ങാപ്പാലും മുളകുടച്ചതും ചേർത്ത ഒരു വിഭവം. ഫൈനലിലെ സർപ്രൈസ് റൗണ്ടിൽ നെയ്മീൻ കൊണ്ട് മറ്റൊരു വിഭവം കൂടെ ഉണ്ടാക്കിയതോടെ വിജയം രുചിച്ചു.
ഏഷ്യാനെറ്റ്, കൈരളി, വനിത തുടങ്ങിയ ഒട്ടനവധി പാചകമത്സരങ്ങളിൽ വിജയിയായിട്ടുള്ള ഷാനിക്ക് യൂട്യൂബിൽ “സെർവ് ഇറ്റ് ലൈക് ഷാനി” എന്ന ചാനലും ഉണ്ട്.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.