Header

ചാവക്കാട് സ്വദേശി കുവൈത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ചാവക്കാട് : കുവൈത്തിൽ കച്ചവടം നടത്തിവന്ന ചാവക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഗുരുവായൂർ ബ്രഹ്മകുളം ഏർശം വീട്ടിൽ മുഹമ്മദ്‌ റസാഖി(60)നെയാണ് അബ്ബാസിയയിലെ കെട്ടിടത്തിന് പിറകിൽ മരിച്ച നിലയിൽ കണ്ടെത്തിയത്..

വാഹനത്തിൽ സാധനങ്ങൾ കയറ്റി കച്ചവടം നടത്തലാണ് റസാഖ്‌ ചെയ്തു വന്നിരുന്നത്. കഴിഞ്ഞ ദിവസം ഹസാവി പ്രദേശത്ത്‌ നിന്ന് കവർച്ചക്കാർ 2000 ദിനാർ റസാഖിൽ നിന്നും പിടിച്ചു പറിച്ചിരുന്നു. വിവരം സ്പോൺസ റെയും സഹ താമസക്കാരനേയും അറിയിച്ച ശേഷം പോലീസ്‌ സ്റ്റേഷനിൽ പരാതി നൽകാൻ പോയ ഇദ്ദേഹത്തെ കുറിച്ചു പിന്നീട് ഒരു വിവരവും ഇല്ലാതെയായി.
മൊബയിൽ ഫോണും സ്വിച്ച്‌ ഓഫ്‌ ചെയ്ത നിലയിലായിരുന്നു.
പിന്നീട് ഇദ്ദേഹത്തോടൊപ്പം താമസിച്ചിരുന്നയാൾ സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ അന്വേഷിച്ചപ്പോഴാണ് മൃതദേഹം ഫർവ്വാനിയ ദജീജ്‌ മോർച്ചറിയിൽ ഉണ്ടെന്ന വിവരം ലഭിച്ചത്‌.

തുടർന്നുള്ള അന്വേഷണത്തിലാണു അബ്ബാസിയ ടെലി കമ്മ്യൂണിക്കേഷൻ കെട്ടിടത്തിനു പിന്നിൽ നിന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയ വിവരം പോലീസ്‌ സ്പോൺസറെ അറിയിച്ചത്‌.

എന്നാൽ ഇദ്ദേഹത്തിന്റെ വാഹനവും അതിൽ ഉണ്ടായിരുന്ന 17000 ദിനാറിന്റെ കച്ചവട സാധനങ്ങളും ഇത്‌ വരെ കണ്ടെത്തിയിട്ടില്ല.

ജിലീബ്‌ കുറ്റാ ന്വേഷണ വിഭാഗം കേസെടുത്ത്‌ അന്വേഷണം നടത്തി വരികയാണു.

കഴിഞ്ഞ പതിനൊന്നു വർഷമായി റസാഖ്‌ കുവൈറ്റിൽ ജോലി ചെയ്തു വരുന്നു. മറ്റു ഗൾഫ് രാജ്യങ്ങളിലും റസാഖ് ജോലി ചെയ്തിട്ടുണ്ട്.

ഷീജയാണു റസാക്കിന്റെ ഭാര്യ. മൂന്നു മക്കളുണ്ട്‌.

Comments are closed.