രണ്ടര വയസ്സുകാരി കരാട്ടെ കിഡ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ

ചാവക്കാട് : ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി ചാവക്കാട് അകലാട് സ്വദേശി രണ്ടര വയസ്സുകാരി കരാട്ടെ കിഡ് ഇഫ മറിയം. 28 മിനിറ്റും 47 സെക്കൻഡും ലെഗ് സ്പ്ലിറ്റ് യോഗ പോസിൽ ഇരുന്നാണ് ഐ ബി ആറിൽ നേട്ടം കൈവരിച്ചത്. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ഇഫ. അകലാട് ബദർ പള്ളി സ്വദേശികളായ കുന്നമ്പത്ത് മഹ്‌റൂഫ്, ഫഹിമ ദമ്പതികളുടെ മകളാണ് ഇഫ മറിയം.

ദുബായ് ഇന്റർനാഷണൽ സിറ്റിയിൽ ഡോജോ ഡാൻ കരാട്ടെ സെന്ററിലെ പരിശീലകനാണ് പിതാവ് മഹ്‌റൂഫ്. മന്ദാലാംകുന്ന് ഡ്രാഗൺ കരാട്ടെ സെൻസായ് സ്വാലിഹിന്റെ ശിഷ്യനാണ് മഹ്‌റൂഫ്. ആറുമാസം മുൻപ് മാതാവ് ഫഹിമക്കൊപ്പം സന്ദർശന വിസയിൽ ദുബായിൽ പിതാവിന്റെ അടുത്തേക്ക് പോയിരുന്നു ഇഫ മറിയം. ദുബായിൽ ഉണ്ടായിരുന്ന രണ്ടു മാസക്കാലം കരാട്ടെ സെന്ററിലെ അഭ്യാസങ്ങൾ കണ്ട് അനുകരിച്ചു തുടങ്ങിയതാണ് ഇഫയുടെ കളികൾ.

Comments are closed.