mehandi new

ചാവക്കാട് ഓൺലൈൻ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് നാളെ തുടക്കം

fairy tale

ചാവക്കാട് : ഓൺലൈൻ മാധ്യമ രംഗത്ത് ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കുന്ന ചാവക്കാട് ഓൺലൈൻ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും. ചാവക്കാട് വ്യാപാരഭവനിൽ ശനിയാഴ്ച്ച ഉച്ചക്ക് രണ്ടുമണിക്ക് തൃശൂർ എം പി 

planet fashion

ടി എൻ പ്രതാപൻ  ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും.  ഇതോടൊപ്പം സംഘടിപ്പിക്കുന്ന പ്രതിഭാദരം 2024 ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് അധ്യക്ഷത വഹിക്കും.

സംസ്ഥാന കലോത്സവത്തിലും ശാസ്ത്രോത്സവത്തിലും എ ഗ്രേഡ് നേടിയ ചാവക്കാട് മേഖലയിലെ വിദ്യാർത്ഥികളെയും നാഷണൽ ഗെയിംസിൽ സ്വർണ്ണം നേടിയ കളരി വിദ്യാർത്ഥികളെയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിക്കും.

കേരളത്തിൽ വന്നു കൂലിപ്പണിയെടുത്ത് തന്റെ മകനെ ഗ്രാമത്തിലെ ആദ്യത്തെ എം ബി ബി എസ് വിദ്യാർത്ഥിയാക്കിയ ബംഗാളി തൊഴിലാളിയെയും ചടങ്ങിൽ ആദരിക്കുമെന്ന് ചാവക്കാട് ഓൺലൈൻ എഡിറ്റർ ഇൻ ചീഫ് എം വി ഷക്കീൽ, സെക്ഷൻ എഡിറ്റർ മുഹമ്മദ് സലീം എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇരുപത്തിയഞ്ചാം വർഷത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള ഇരുപത്തിയഞ്ച് ഇന പ്രോഗ്രാമുകൾ സംഘടിപ്പിക്കും. 1999 ൽ പ്രവാസികൾക്കായി സമർപ്പിച്ച ചാവക്കാട് ഓൺലൈന്റെ  പ്രോഗ്രാമുകളിൽ ഒന്ന് യു എ ഇ യിലാണ് സംഘടിപ്പിക്കുന്നത്.

Jan oushadi muthuvatur

Comments are closed.