mehandi new

നിരോധിത മയക്കുമരുന്നുമായി ആറു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു

fairy tale

ചാവക്കാട് : വഞ്ചിക്കടവ് പഴയ പാലത്തിന്റെ സമീപത്ത് നിന്ന് നിരോധിത മയക്കുമരുന്നായ എം ഡി എം എ യുമായി ആറു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

planet fashion

പാലയൂർ പുതുവീട്ടിൽ ഹനീഫ മകൻ അജ്മൽ (22), മണത്തല രായ്മരക്കാർ വീട്ടിൽ അസി മകൻ ഫജർ സാദിഖ് (19), മണത്തല കാഞ്ഞിരത്തിങ്കൽ വീട്ടിൽ ഷാഹുൽ ഹമീദ് മകൻ നബീൽ (21), പാലയൂർ പേനത്ത് വീട്ടിൽ സുധീർ മകൻ നിഷ്നാസ് (20), മണത്തല കല്ലിങ്കൽ വീട്ടിൽ കമറുദ്ധീൻ മകൻ ഹംസത്ത് (19), മണത്തല പരകാട്ടു വീട്ടിൽ ബഷീർ മകൻ ഇല്യാസ് (45) എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

ചാവക്കാട് മണത്തല ഭാഗങ്ങളിൽ മയക്കുമരുന്ന് ഉപയോഗം വർധിച്ചു വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. പ്രതികളിൽ നിന്ന് രണ്ടു ഗ്രാം എം ഡി എം എ പിടി കൂടി.

ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സെൽവരാജ് കെ എസ് ന്റെ നേതൃത്വത്തിൽ എസ് ഐ സിനോജ് എസ്, എ എസ് ഐ മാരായ സജിത്ത് എസ്, ബിന്ദുരാജ് കെ, എസ് സി പി ഒ പ്രജീഷ് എം, പ്രഭാത്, സി പി ഒ മാരായ ശരത്ത് എസ്, ആശിഷ് കെ, മെൽവിൻ എം, ബിനീഷ് എം, പ്രദീപ്‌ ജെ, വിനീത് എൻ, ജയകൃഷ്ണൻ എസ്, നസൽ എസ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Jan oushadi muthuvatur

Comments are closed.