mehandi new

മാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവ് ചാവക്കാട് പോലീസിന്റെ പിടിയിൽ

fairy tale

ചാവക്കാട് : മാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവ് പിടിയിൽ. കടപ്പുറം തൊട്ടാപ്പ് ചാലിൽ ഷഹറൂഫ് (24) ആണ് 3.73 ഗ്രാം എം ഡി എം എ യുമായി ചാവക്കാട് പോലീസിന്റെ പിടിയിലായത്.  ചാവക്കാട് ബീച്ച് പരിസരങ്ങളിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് സിദ്ധീഖ്‌ പള്ളി പരിസരത്ത് നിന്നും ഇയാളെ പിടികൂടിയത്. ബൈക്കിൽ സഞ്ചരിച്ച്   മയക്കുമരുന്ന് (MDMA) ആവശ്യക്കാർക്കെത്തിച്ചു കൊടുക്കുന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.   ചാവക്കാട് പോലീസ് ഇൻസ്പെക്ടർ എ പ്രതാപിന്റെ നിർദ്ദേശാനുസരണം സബ് ഇൻസ്പെക്ടറായ കെ ആർ റെമിനാണ്  പ്രതിയെ അറസ്റ്റ് ചെയ്തത്.  

planet fashion

ലഹരി മരുന്നിനെതിരായി ജില്ലയിൽ അതി ശക്തമായ നടപടികളാണ് തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്തിൽ ജില്ലയിലുടനീളം നടന്നു വരുന്നത്. അതിന്റെ ഭാഗമായി  ചാവക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലും അതിശക്തമായ നിരീക്ഷണമാണ് നടന്നു വരുന്നത്. തുടർന്നും ഇത്തരത്തിലുളള  പ്രവർത്തനങ്ങൾ ഉണ്ടായിരിക്കുന്നതാണെന്ന് ചാവക്കാട് ഇൻസ്പെക്ടർ അറിയിച്ചു. സബ് ഇൻസ്പെക്ടർമാരായ  അനിൽകുമാർ പി.എസ്, ജി എ എസ് ഐ പ്രവീൺ, സിപിഒമാരായ സന്ദീപ്, മെൽവിൻ, ബൈജു, എന്നിവരും പട്രോളിംഗ് സംഘത്തിലുണ്ടായിരുന്നു.

Macare 25 mar

Comments are closed.