ഓപ്പറേഷൻ പി ഹണ്ട് ചാവക്കാടും – മൂന്നു വീടുകളിൽ റെയ്ഡ് അശ്ലീല ചിത്രങ്ങൾ അടങ്ങുന്ന ഫോണുകൾ പിടിച്ചെടുത്തു

ചാവക്കാട് : സംസ്ഥാനത്ത് ഒരുവർഷമായി നടന്നു വരുന്ന ഓപ്പറേഷൻ പി ഹണ്ട് ചാവക്കാടും. ചാവക്കാട് പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഓപ്പറേഷൻ പി ഹണ്ട് ന്റെ ഭാഗമായി മൂന്ന് വീടുകളിൽ റെയ്ഡ് നടത്തി.
അഞ്ചങ്ങാടി, ഇരട്ടപ്പുഴ, പുത്തൻകടപ്പുറം എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. ഇവിടെ നിന്നും പോലീസ് ഫോണുകൾ പിടിച്ചെടുത്തു.

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ, വീഡിയോ എന്നിവ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ ആധുനിക സോഫ്റ്റ്‌വെയറുകളും സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തി പിടികൂടുന്ന നടപടിയാണ് ഓപ്പറേഷൻ പി ഹണ്ട്. 2020 ൽ പോലീസ് മേധാവി ബെഹ്‌റയുടെ നിർദേശ പ്രകാരമാണ് ഇതിന് തുടക്കമായത്.
സംസ്ഥാനത്ത് നിരവധി തവണ ഓപ്പറേഷൻ പി ഹണ്ട് നടന്നിട്ടുണ്ടെങ്കിലും ചാവക്കാട് ഇത് ആദ്യമാണ്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

Comments are closed.