Header

എന്താണ് ഓപ്പറേഷൻ പി ഹണ്ട് – അശ്ലീല സൈറ്റുകളും പോസ്റ്റുകളും തിരയുന്നവർ കരുതിയിരിക്കുക പോലീസ് പിന്നാലെയുണ്ട്

ചാവക്കാട് : കൊവിഡ് കാലത്ത് കുട്ടികളെ പോലെ മുതിർന്നവരും വീടിനുള്ളിൽ കഴിയാൻ ഇടയായതോടെ ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് ഉപയോഗത്തിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഓൺലൈൻ ക്ലാസുകളും ജോലികളുമായി ലോക്ക് ഡൗൺ ഡിജിറ്റൽ ഉപയോഗം വർധിപ്പിക്കുന്നതിന് കാരണമായി. ഇത് സൈബർ കുറ്റകൃത്യ പ്രവണതകൾ വർധിക്കുന്നതിനും ഇടയാക്കിയെന്നാണ് പോലീസ് പറയുന്നത്.

പ്രത്യേകിച്ചും അശ്ലീലസാഹിത്യവും ബാല കുറ്റകൃത്യങ്ങളിലുമാണ് ഈ വർധനവ് ഉണ്ടായത്. കൊവിഡ് കാലഘട്ടത്തിൽ കേരളത്തിലെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ പെരുമാറ്റത്തിൽ നിന്ന് ഉരുത്തിരിഞ്ഞേക്കാവുന്ന അടിസ്ഥാന ട്രെൻഡുകളും സൈബർഡോമിന് കീഴിൽ പ്രവർത്തിക്കുന്ന കേരള പോലീസ് സി‌സി‌എസ്‌ഇ (കുട്ടികളുടെ ലൈംഗിക ചൂഷണത്തെ നേരിടുന്ന ടീം) വ്യക്തമാക്കിയിട്ടുണ്ട്. ഡാർക്നെറ്റ് ഉപയോഗം, അശ്ലീല ഗ്രൂപ്പുകളുടെ ഉപയോഗം തുടങ്ങിയവയാണ് ഇത്.

സംസ്ഥാനത്ത് ഡാർക്ക്നെറ്റ് സജീവം

നെറ്റിൽ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ തേടുന്നവർ, ഡാർക്ക്നെറ്റ് എന്നിവ കേരളത്തിൽ നിന്നും ഇപ്പോഴും ഓൺലൈനിൽ സജീവമാണെന്നാണ് പോലീസ് പറയുന്നത്. കുട്ടികളുടെ ലൈംഗീക വീഡിയോകൾ, ചിത്രങ്ങൾ, ഗെയിമുകൾ, കാർട്ടൂൺ തുടങ്ങിയവ സെർച്ച് ചെയ്യുന്ന പ്രതികളെ തിരിച്ചറിയാൻ കേരള പോലീസ് ഉപയോഗിക്കുന്ന പ്ലാറ്റ്ഫോം ഈ കാലയളവിൽ ഗണ്യമായി വർധിച്ചു. ഡാർക്ക്നെറ്റ് ചാറ്റ് റൂമുകളിലും, സി‌എസ്‌എമ്മി (child sexual materials)നായുള്ള ഈ ആവശ്യം ഗണ്യമായി വർധിച്ചിരിക്കുകയാണെന്നും, കേരളത്തിൽ നിന്നുള്ള ചിത്രങ്ങൾക്കും വീഡിയോകൾക്കുമാണ് ആവശ്യം എന്നും പോലീസ് പറയുന്നു.

​അശ്ലീല ഗ്രൂപ്പുകൾ വർധിച്ചു

വാട്‌സ്ആപ്പിലും ടെലിഗ്രാമിലും പ്രവർത്തിക്കുന്ന അശ്ലീല ഗ്രൂപ്പുകളിലും സമാനമായ പ്രവണത കാണപ്പെടുന്നതായാണ് പോലീസ് പറയുന്നത്. ഈ കാലയളവിൽ അത്തരം ഗ്രൂപ്പുകളുടെ എണ്ണം ഗണ്യമായി വർധിച്ചുണ്ട്.
ഇരയുടെ വെബ്‌ക്യാമുകൾ സജീവമാക്കുന്നതിനും കുട്ടികളുടെ വിവരങ്ങൾ മോഷ്ടിക്കുന്നതിനും മാൽവെയറുകൾ ഉപയോഗിക്കുന്നത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു.

​ഓൺലൈനിൽ കേരളത്തിൽ നിന്നുള്ള ആശ്ലീല ദൃശ്യങ്ങളും

വീടിനുള്ളിലെ വീഡിയോകൾ, ഫ്ലാറ്റുകളിൽ നിന്നുള്ളവ തുടങ്ങ് നിരവധി അശ്ലീല ചിത്രങ്ങൾ സമീപകാലത്ത് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇതിൽ മിക്ക ചിത്രങ്ങളും കേരളത്തിൽ നിന്നാണ് എടുത്തതെന്ന് വ്യക്തമാണെന്നാണ് പോലീസ് പറയുന്നത്. ഈ കാലയളവിൽ കുട്ടികളെ വീടുകളിൽ പൂട്ടിയിരിക്കുന്നത് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും സൈബർ ഡോം ചൂണ്ടിക്കാട്ടുന്നു. ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്യുന്നതും പങ്കിടുന്നതും വർധിച്ചിട്ടുണ്ട്.

അശ്ലീല ദൃശ്യങ്ങൾ പങ്കിടുന്നവരെ പിടികൂടാൻ നൂതന മാർഗം

ഇന്റർനെറ്റിൽ നിന്ന് ചൈൽഡ് സെക്ഷ്വൽ മെറ്റീരിയൽ ഡൗൺലോഡ് / അപ്‌ലോഡ് ചെയ്യുന്ന വ്യക്തികളെ തിരിച്ചറിയാൻ ഹൈടെക് മോഡിലേക്ക് പോകാൻ കേരള പോലീസിന്റെ സിസിഎസ്ഇ (Counter Child Sexual Exploitation) സെല്ലിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. പ്രത്യേക സോഫ്റ്റ്‍വെയർ ഉപയോഗിച്ച് ഐപി വിലാസം ശേഖരിക്കുകയും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ അത്തരം ചിത്രങ്ങൾ പങ്കിടുന്ന വ്യക്തികളെ വ്യത്യസ്ത ഉപകരണങ്ങൾ ഉപയോഗിച്ച് കണ്ടെത്തുകയുമാണ് പോലീസ് ചെയ്യുന്നത്. കഴിഞ്ഞ രണ്ടു വർഷമായി ഇന്റർപ്പോൾ സോഫ്റ്റിവേയർ ആണ് കുറ്റവാളികളെ കണ്ടെത്തുന്നതിനു വേണ്ടി പോലീസ് ഉപയോഗിക്കുന്നത്. എൻക്രിപ്റ്റഡ് ഡിവൈസ് ആണെങ്കിൽ പോലും കൃത്യമായ ഐ പി അഡ്രസ് കണ്ടെത്താൻ ഈ സോഫ്റ്റിവെയർ സഹായിക്കും.

ടെലഗ്രാം / വാട്‌സ്ആപ്പ് എന്നിവയിൽ പ്രവർത്തിക്കുന്ന ചക്ക, ബിഗ്‌മെലോൺ, ഉപ്പും മുളകം, ഗോൾഡ് ഗാർഡൻ, ദേവത, ഇൻസെസ്റ്റ് ലവേഴ്‌സ്, അമ്മായി, അയൽക്കരി, പൂതുമ്പികൾ, റോളപ്ലേ സുഖവാസം, കൊറോണ, തുടങ്ങിയ ഗ്രൂപ്പുകളിൽ 400 ഓളം അംഗങ്ങളാണ് ഉള്ളത്. ഇത്തരം ഗ്രൂപ്പുകളിലുള്ളവർ പോലീസ് നിരീക്ഷണത്തിലാണ്.

thahani steels

Comments are closed.