mehandi banner desktop
Chavakkad online

കുടിപ്പക: വടക്കേക്കാട് യുവാക്കൾക്ക് നേരെ ആക്രമണം – രണ്ടുപേർക്ക് വെട്ടേറ്റു

Ft

വടക്കേക്കാട്: വടക്കേക്കാട് വൈലേരി പീടികയിൽ ഓട്ടോറിക്ഷയിൽ പോവുകയായിരുന്ന യുവാക്കൾക്ക് നേരെ ആക്രമണം.  സംഭവത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. കല്ലിങ്ങൽ സ്വദേശി തോട്ടുപുറത്ത് വീട്ടിൽ പ്രണവ് (27), സഹോദരൻ റെനിൽ (23)എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച്ച വൈകുന്നേരം 4 മണിയോടെ ആയിരുന്നു സംഭവം. 

Jan oushadi

സംഭവത്തിൽ ഉൾപ്പെട്ട യുവാക്കൾ  വടക്കേകാട് പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളിലെ പ്രതികളാണ്. കാപ്പ ചുമത്തപെട്ടവരായിരുന്ന പ്രണവും ഷിഫാനും തമ്മിലുള്ള മുൻ വൈരാഗ്യമാണ് അക്രമത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്‌ ശേഷം ഷിഫാനും സംഘവും ഒളിവിലാണ്. വടക്കേകാട് പോലീസ് കേസെടുത്തു. പ്രതികൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കി. 

Comments are closed.