mehandi banner desktop
Chavakkad online

കോവിഡ് – അൽറഹ്‌മ ചാരിറ്റബിൽ ട്രസ്റ്റ് ഓക്സിമീറ്ററും പി പി കിറ്റും വിതരണം ചെയ്തു

Ft

ചാവക്കാട് : തിരുവത്ര അൽറഹ്‌മ ചാരിറ്റബിൽ ട്രസ്റ്റ് ചാവക്കാട് നഗരസഭയിലെ തീരദേശ മേഖലയിൽ ഓക്‌സീമീറ്റർ, പി.പി കിറ്റ് എന്നിവ വിതരണം ചെയ്തു.

Jan oushadi

ട്രസ്റ്റ് ഓഫീസിൽ വെച്ച്‌ നടന്ന ചടങ്ങിൽ വിതരണോൽഘാടനം ചാവക്കാട് മു:നിസിപ്പിൽ വൈസ് ചെയർമാൻ കെ.കെ. മുബാറക് നിർവഹിച്ചു.
തീരദേശ മേഖലയിലെ അഞ്ചവാർഡുകളിലെ കൗൺസിലർമാക്കാണ് പൾസ് ഓക്സി മീറ്ററും പിപി കിറ്റും കൈമാറിയത്.

ട്രസ്റ്റ് വൈസ് പ്രസിഡണ്ട് എം.എ. മൊയ്ദീൻഷ അദ്ധ്യക്ഷത വഹിച്ചു.
ഫൗണ്ടർ മെമ്പർ ഇ.പി. സുലൈമാൻ ഹാജി, ഓഫീസ് സെക്രട്ടറി നാസർ, നഗരസഭാ കൗൺസിലർമാരായ പി.കെ. രാധാകൃഷ്ണൻ, എ.എം. അസ്മത്തലി, പേള ഷാഹിദ, ഉമ്മു റഹ്‌മത്ത്, എന്നിവർ സംസാരിച്ചു,
ഫൗണ്ടർ മെമ്പർമാരായ റ്റി.എ. കോയ സ്വാഗതവും, റ്റി.എം. മൊയ്ദീൻഷ നന്ദിയും പറഞ്ഞു.

Comments are closed.