Header

ചൈനയിലെ കൊവിഡ് വ്യാപനം ഇന്ത്യയിൽ ഇന്ന് മുതൽ വീണ്ടും നിയന്ത്രണങ്ങൾ വന്നേക്കും – ഉന്നതതലയോഗം വിളിച്ച് കേന്ദ്ര സർക്കാർ

ഡൽഹി : ആഗോള തലത്തിൽ കൊവിഡ് വ്യാപകമാവുന്ന സാഹചര്യത്തിൽ ഇന്ത്യയിലും നിയന്ത്രണങ്ങൾ വന്നേക്കും. ആഗോള തലത്തിൽ കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്നതായി വിവിധ വാർത്താ ഏജൻസികളുടെ റിപ്പോർട്ടുകൾ പറയുന്നു. ചൈനയിലെ സ്ഥിതി ഗുരുതരമാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ജപ്പാൻ, ദക്ഷിണ കൊറിയ, യു.എസ്, ബ്രസീൽ എന്നിവിടങ്ങളിൽ കേസുകൾ ക്രമാതീതമായി വർദ്ധിച്ചതായാണ് വാർത്ത. ചൈനയിലെ അതി ഗുരുതരമായ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതതലയോഗം വിളിച്ചു.

വിദേശത്തുനിന്ന് എത്തുന്നവരെ നിയന്ത്രിക്കുന്ന കാര്യം തീരുമാനിക്കും. വിദേശത്തേക്ക് പോകുന്നവരെയും കര്‍ശനപരിശോധനക്ക് വിധേയമാക്കും. ആരോഗ്യസെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് യോഗത്തിൽ പങ്കെടുക്കുക.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 129 പേര്‍ക്ക് ഇന്ത്യയിൽ പുതുതായി കോവിഡ് ബാധിച്ചിട്ടുണ്ട്. രാജ്യത്താകമാനമായി 3408 പേരാണ് രോഗികളായുള്ളതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

വീണ്ടും ഒരു കോവിഡ് വ്യാപനം പ്രവാസ ലോകത്തെയും പ്രവാസികളെ അധികമായി ആശ്രയിക്കുന്ന കേരളത്തെയും ബാധിക്കും. വരാനിരിക്കുന്ന സാമ്പത്തികമാന്ദ്യത്തിനും യുക്രെയിന്‍ യുദ്ധത്തിനുമൊപ്പം കൊവിഡ് നിയന്ത്രണങ്ങളും കൂടെയായാൽ സ്ഥിതിഗതികള്‍ രൂക്ഷമാക്കുമെന്ന ആശങ്കയിലാണ് പ്രവാസികൾ, വിശിഷ്യാ കച്ചവട മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസികൾ.

thahani steels

Comments are closed.