mehandi banner desktop
Chavakkad online

അണ്ടത്തോട് തങ്ങൾപടിയിൽ യുവാവിന് വെട്ടേറ്റു

Ft

പുന്നയൂർക്കുളം: അണ്ടത്തോട് തങ്ങൾപടിയിൽ യുവാവിന് വെട്ടേറ്റു. പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശി നവാസ് (36) നാണ് വെട്ടേറ്റത്. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സാമ്പത്തിക ഇടപാട് സംബന്ധമായ കാര്യങ്ങൾ സംസാരിക്കുന്നതിനുവേണ്ടി ശനിയാഴ്ച പുലർച്ചെ അണ്ടത്തോട് തങ്ങൾപടി സ്വദേശിയായ ഷെഫീറിൻ്റെ വീട്ടിൽ എത്തിയതായിരുന്നു നവാസ്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഷെഫീറിന്റെ നേതൃത്വത്തിൽ കൂടെ ഉണ്ടായിരുന്ന രണ്ട് സഹോദരങ്ങളും ചേർന്ന് നവാസിനെ ആക്രമിച്ചു എന്നാണ് നവാസിൻ്റെ മൊഴി. പരിക്കേറ്റ നവാസിനെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നട്ടെല്ലിനും മറ്റും ഗുരുതര പരിക്കേറ്റ നവാസിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ ഷെഫീർ ഉൾപ്പെടെ മൂന്നുപേർക്കെതിരെ വടക്കേക്കാട് പോലീസ് കേസെടുത്തു.

Jan oushadi

Comments are closed.