mehandi banner desktop
Chavakkad online

മാധ്യമ പ്രവർത്തകയെ കയ്യേറ്റം ചെയ്ത കേസിൽ ആറു പേർ അറസ്റ്റിൽ

Ft

ചാവക്കാട് : കടപ്പുറം മുനക്കകടവിൽ സർക്കിൾ ലൈവ് ന്യൂസ് റിപ്പോർട്ടർ കെ.എസ് പാർവ്വതിക്ക് നേരെയുണ്ടായ കയ്യേറ്റ ശ്രമത്തിൽ ആറു പേർ അറസ്റ്റിൽ.  മുനക്കകടവ് സ്വദേശികളായ പടിഞ്ഞാറേ പുരക്കൽ മുഹമ്മദ് റാഫി (61), പോക്കാക്കില്ലത്ത് വീട്ടിൽ ഹുസൈൻ, (37), പടിഞ്ഞാറേ പുരക്കൽ ഷാനവാസ് (43), കറുത്ത വീട്ടിൽ ശിഹാബ് (40), പുതുവീട്ടിൽ  ഷാഹുൽഹമീദ് (63) പൊന്നാക്കാരൻ വീട്ടിൽ  മുഹമ്മദാലി (54) എന്നിവരെയാണ് ചാവക്കാട് ഇൻസ്പെക്ടർ  വി. വി വിമലിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. 

Jan oushadi

ഇക്കഴിഞ്ഞ തിങ്കളാഴ്ച കടപ്പുറം മുനക്കക്കടവിൽ വെച്ചായിരുന്നു പാർവതിക്കുനേരെ കയ്യേറ്റം നടന്നത്. 

കടൽക്ഷോഭം വാർത്ത റിപോർട്ട് ചെയ്യാനെത്തിയ പാർവ്വതി കടൽക്ഷോഭ ദൃശ്യം ഫോണിൽ പകർത്തുന്നതിനിടയിൽ ഒരു സംഘം ദൃശ്യം പകർത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞു ഭീഷണി മുഴക്കുകയായിരുന്നു. പിന്നീട് സംഘം ഫോൺ തട്ടിയെടുത്തു. വിവരമറിഞ്ഞ് ചാവക്കാട് പോലീസും സ്ഥലത്തെത്തുകയും പാർവതിയുടെ പരാതിയിൽ പത്തോളം പേർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

Comments are closed.