
ചാവക്കാട് : സഹോദയ ഹാൻഡ് ബോൾ ടൂർണ്ണമെന്റ് ജേതാക്കളെ അനുമോദിച്ചു. തൃശ്ശൂർ പൂച്ചട്ടി ഭാരതീയ വിദ്യാ ഭവൻസ് സ്കൂളിൽ വച്ച് നടന്ന തൃശ്ശൂർ സാഹോദയ ഹാൻഡ് ബോൾ ടൂർണമെന്റിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ആൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ രാജ സീനിയർ സെക്കൻഡറി സ്കൂളിലെ ജേതാക്കളെ സ്കൂൾ പാർലമെന്റിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഷമീം ബാവ കെ. എ അധ്യക്ഷത വഹിച്ചു. മാനേജർ മധുസൂദനൻ, കായിക അദ്ധ്യാപകരായ നിതീഷ് കെ ഡി, അശ്വതി അജിത് കുമാർ, സ്കൂൾ ലീഡർ എം എൻ മുഹമ്മദ് നിഹാൽ, സ്പോർട്സ് ക്യാപ്റ്റൻ അദ്നാൻ അബ്ദുല്ല, അധ്യാപകരായ നിമ്മി അജയകുമാർ, ഷൈനി ജോസഫ്. തുടങ്ങിയവർ സംസാരിച്ചു.

Comments are closed.