mehandi new

ചാവക്കാട് റെയിഞ്ച് മദ്രസ കലോത്സവം സ്വാഗതസംഘം രൂപീകരിച്ചു

fairy tale

ചാവക്കാട് : ഡിസംബർ മൂന്നാം തിയതി ചാവക്കാട് വെച്ച് നടക്കുന്ന മദ്രസ്സ കലോത്സവത്തിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു.  മദ്രസ വിദ്യാർത്ഥികളിൽ സർഗ്ഗശേഷികൾ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പദ്ധതികളുടെ ഭാഗമായാണ് റേഞ്ച് തലങ്ങളിൽ മദ്രസ കലോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. 62 ഇനങ്ങളിലായി 300ഓളം വിദ്യാർത്ഥികൾ കലോത്സവത്തിൽ പങ്കെടുക്കും. ചാവക്കാട് പൂക്കുളം റോഡ് ജന്നതുൽ ഉലൂം മദ്റസയില് വെച്ച് നടന്ന  സ്വാഗത സംഘ രൂപീകരണ സദസ്സ് ആർ വി എം ബഷീർ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ  സദർ ഹബീബ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ചാവക്കാട് റേഞ്ച് മിഷനറി സെക്രട്ടറി റിഷാദ് സഖാഫി വിഷയാവതരണം നടത്തി. ചാവക്കാട് മുനിസിപാലിറ്റി കൗൺസിലർ ഷാനവാസ് കെ വി ആശംസ പ്രസംഗം നടത്തി.

planet fashion

റെയിഞ്ച് പരിധിയുള്ള അദ്ധ്യാപകരും മദ്രസ മാനേജ്മെന്റ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. സ്വാഗതസംഘം കമ്മിറ്റി അംഗങ്ങളായി ചെയർമാൻ അയ്യൂബ്  (സെലക്ട്) കൺവീനർ ആർ വി എം ബഷീർ മൗലവി  ചാവക്കാട്,  ട്രഷറർ മുഹമ്മദ് മോൻ ഹാജി ചക്കംകുണ്ടം,  വൈസ് ചെയർമാൻമാരായി സയ്യിദ് ഹുസൈൻ തങ്ങൾ, ബക്കർ  ആലുംപടി, സലീം പുന്ന, കെ സി നിഷാദ് ചാവക്കാട് എന്നിവരെ തിരഞ്ഞെടുത്തു. ജോയിൻ്റ് കൺവീനർമാരായി കരീം അസ്‌ലമി, ഷക്കീർ മൈനർസിങ്കം, ബീരാൻകുട്ടി എടക്കഴിയൂർ, ആശിഫ് പാറാട്ടുവീട്ടിൽ പൂക്കുളം, എന്നിവരെയും തിരഞ്ഞെടുത്തു. യോഗത്തിന് റേഞ്ച് സെക്രട്ടറി കരീം അസ്‌ലമി സ്വാഗതവും ഹമീദ് ലതീഫി പുന്ന നന്ദിയും പറഞ്ഞു.

Ma care dec ad

Comments are closed.