mehandi new

സാധാരണക്കാരന്റെ അന്നം മുട്ടിക്കല്ലേ സർക്കാരെ – ചാവക്കാട് എസ് ഡി പി ഐ പ്രകടനം

fairy tale

ചാവക്കാട് : ആഴ്ചകളായി തുടരുന്ന റേഷൻകട സ്തംഭനം ഒഴിവാക്കാൻ  സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രകടനത്തിന്റെ ഭാഗമായി എസ് ഡി പി ഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.  ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന്  ആരംഭിച്ച പ്രകടനം നഗരം ചുറ്റി സെന്ററിൽ സമാപിച്ചു.  മുനിസിപ്പൽ പ്രസിഡന്റ്‌ ഫാമിസ് അബൂബക്കർ, സെക്രട്ടറി ഹാരിസ്, ട്രഷറർ ദിലീപ്, മുജീബ്, റഫീദ്, നസീബ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

planet fashion

ഗോഡൗണുകളിൽ നിന്നു റേഷൻ കടകളിലേക്കു ചരക്ക് എത്തിക്കുന്ന കരാറുകാർ മാസങ്ങളായി പ്രതിഫലം ലഭിക്കാത്തതിനാൽ ഈ മാസം ഒന്നിന് ആരംഭിച്ച സമരം നീളുകയാണ്. പല റേഷൻ കടകളും കാലിയാണ്. 27 മുതൽ റേഷൻ വ്യാപാരികളും അനിശ്ചിതകാല സമരം ആരംഭിക്കുകയാണ്.

Jan oushadi muthuvatur

Comments are closed.