ചാവക്കാട് ഉപജില്ലാ കലോത്സവത്തിന് നാളെ തുടക്കം

ചാവക്കാട്: നാലു ദിവസങ്ങളിലായി എടക്കഴിയൂർ സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന ചാവക്കാട് ഉപജില്ലാ കലോത്സവത്തിനു നാളെ തിരിതെളിയും. എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്യും.

ചാവക്കാട് എ ഇ ഒ, വി ബി സിന്ധു ചൊവ്വാഴ്ച രാവിലെ 9.30 നു പതാക ഉയർത്തും. തുടർന്ന് ഓഫ് സ്റ്റേജ് ഇനങ്ങളും ബാൻഡ് മേള മത്സരങ്ങളും നടക്കും. കാജാ കമ്പനി സെന്ററിൽ നിന്നും 3.30 നു ആരംഭിക്കുന്ന റാലി നാലു മണിക്ക് സ്കൂൾ അങ്കണത്തിൽ എത്തിച്ചേരും. തുടർന്ന് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. പഞ്ചായത്ത് പ്രസിഡണ്ട് ടി വി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.
രാവിലെ 9-ന് മത്സരങ്ങൾ തുടങ്ങി രാത്രി 8 മണിയോടെ അവസാനിക്കുന്ന തരത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്. എൽ പി തലം മുതൽ ഹയർസെക്കൻഡറിതലം വരെ 7,000 വിദ്യാർഥികളാണ് മത്സരിക്കുക. എട്ട് പ്രധാനവേദികൾ ഉൾപ്പെടെ 27 വേദികളിലായാണ് മത്സരങ്ങൾ.
സമാപന സമ്മേളനം വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചുമണിക്ക് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്യും.
ചാവക്കാട് ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൻ്റെ പന്തൽ കാൽനാട്ടുകർമ്മം എൻ കെ അക്ബർ എം എൽ എ നിർവഹിച്ചു. പുന്നയൂർ പഞ്ചായത്ത് പ്രസിഡൻറ് ടി വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു, പന്തൽ കമ്മിറ്റി ചെയർമാൻ അസീസ് മന്നലാംകുന്ന്, സ്കൂൾ മാനേജർ ആർ .പി ബഷീർ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വിശ്വനാഥൻ, എ കെ വിജയൻ, ചാവക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി ബി സിന്ധു, സംഘാടക സമിതി ജനറൽ കൺവീനർ വി സജിത്ത്, വൈസ് പ്രിൻസിപ്പാൾ ജോഷി, വിഎച്ച്എസ്ഇ മേധാവി ഷീൻ, പന്തൽ കമ്മിറ്റി കൺവീനർ മുബാറക്ക്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ എസ് ഷിഹാബ് , പഞ്ചായത്ത് മെമ്പർ മുജീബ് റഹ്മാൻ, ഓ എസ് എ പ്രസിഡൻറ് ഷബീർ, മറ്റ് കമ്മിറ്റി കൺവീനർമാർ , ഭാരവാഹികൾ, പിടിഎ കമ്മിറ്റി മെമ്പർമാർ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.


Comments are closed.