ചാവക്കാട് ഉപ ജില്ലാ കലോത്സവ ലോഗോ പ്രകാശനം നവംബർ എട്ടിന് – ലോഗോ മത്സരം സൃഷ്ടികൾ സമർപ്പിക്കാനുള്ള അവസാന ദിവസം നാളെ
ഗുരുവായൂർ : നവംബർ 18 മുതൽ 21 വരെ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്ന ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നവംബർ എട്ടിനു നടക്കുമെന്ന് പബ്ലിസിറ്റി കൺവീനർ ഷാജി നിഴൽ അറിയിച്ചു. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്കൂളിൽ വെച്ച് നവംബർ എട്ടിനു ഉച്ചതിരിഞ്ഞു മൂന്നുമണിക്ക് ലോഗോ പ്രകാശനം നടക്കും. ശേഷം മീഡിയാ റൂം ഉദ്ഘാടനവും ഉണ്ടാകും.
ലോഗോ മത്സരത്തിൽ സൃഷ്ടികൾ സമർപ്പിക്കാനുള്ള അവസാന ദിവസം നാളെ. ചാവക്കാട് ഉപജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കിടയിലാണ് മത്സരം സംഘടിപ്പിക്കുന്നത്. എ ഫോർ സൈസിൽ കളറിലോ, ബ്ലാക്ക് ആൻഡ് വൈറ്റിലോ തയ്യാറാക്കുന്ന ലോഗോ 05/11/24 (ചൊവ്വാഴ്ച) വൈകുന്നേരം 5 pm നുള്ളിൽ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ എത്തിക്കണം.
വടക്കേകാട് ഹയർസെക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥി പി എസ് ആയിഷ ഹംദ വരച്ച ലോഗോയാണ് 2023 ലെ ചാവക്കാട് ഉപജില്ലാ കേരളാ സ്കൂൾ കാലോത്സവത്തിനു തിരഞ്ഞെടുത്തത്.
ശ്രീകൃഷ്ണ സ്കൂളിൽ ഇന്ന് നടന്ന ഉപസമിതികളുടെ യോഗത്തിലാണ് തീരുമാനം. ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ടി എം ലത സ്വാഗതം ആശംസിച്ചു. ഗുരുവായൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ സായിനാഥൻ അധ്യക്ഷത വഹിച്ചു. ചാവക്കാട് എ ഇ ഒ പി എം ജയശ്രീ, ഉപസമിതി ചെയർമാന്മാർ, കൺവീനർമാർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ : ശ്രീകൃഷ്ണ സ്കൂളിൽ ഇന്ന് നടന്ന ഉപസമിതികളുടെ യോഗം
Comments are closed.