mehandi banner desktop
Chavakkad online

ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം 2026: ലോഗോ ക്ഷണിക്കുന്നു

Ft

ഗുരുവായൂർ : തൈക്കാട് വി.ആർ അപ്പുമാസ്റ്റർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ, ബ്രഹ്മകുളം സെന്റ് തെരേസാസ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി 2026 നവംബർ 10 മുതൽ 13 വരെ നടക്കുന്ന ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിനായി ഉപജില്ലയിലെ സ്കൂൾ വിദ്യാർത്ഥികളിൽ നിന്നും ലോഗോ ക്ഷണിക്കുന്നു.
​
A4 അല്ലെങ്കിൽ A3 ചാർട്ട് പേപ്പറിൽ കുട്ടികൾ സ്വന്തമായി വരച്ച് തയ്യാറാക്കിയ ലോഗോ ആണ് സമർപ്പിക്കേണ്ടത്. ലോഗോ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഒക്ടോബർ 7, വൈകിട്ട് 4 മണിയാണ്.
​തയ്യാറാക്കിയ ലോഗോ, ജനറൽ കൺവീനറയോ പബ്ലിസിറ്റി കൺവീനറയോ, തൈക്കാട് വി.ആർ അപ്പുമാസ്റ്റർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ ഓഫീസിലോ നേരിട്ട് ഏൽപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9847103443, 9446413667 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Jan oushadi

ലോഗോ പ്രകാശനം ഒക്ടോബർ 8 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് നടക്കും.
​തൈക്കാട് വി.ആർ. അപ്പുമാസ്റ്റർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ ലോഗോ പ്രകാശനം നിർവ്വഹിക്കും.

Comments are closed.