mehandi new

ചാവക്കാട് താലൂക്ക് വിമൺ എന്റർപ്രണേഴ്സ് ഫോറം എക്‌സിബിഷൻ സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : ചാവക്കാട് താലൂക്ക് വിമൺ എന്റർപ്രണേഴ്സ് ഫോറം കൂട്ടുങ്ങൽ ചത്വരത്തിൽ സംഘടിപ്പിച്ച സ്ത്രീ സംരംഭകരുടെ വിവിധങ്ങളായ ഉത്പന്നങ്ങളുടെ എക്‌സിബിഷൻ നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. നിർമ്മാണ മേഖലയിലും വിപണന മേഖലയിലും  സ്വയം സംരംഭകരായ വനിതകളെ സംഘടിത രൂപമാക്കുക എന്നതാണ് ചാവക്കാട് താലൂക്ക് വിമൺ എന്റർപ്രണേഴ്സ് ഫോറത്തിന്റെ പ്രഥമ ലക്ഷ്യം.

planet fashion

സംരംഭകർക്ക് വേണ്ട സഹായ കേന്ദ്രമായി പ്രവർത്തിക്കുക. പരസ്യത്തിനും വിപണനത്തിനും സംഘടിതമായ എക്സിബിഷനുകൾ സംഘടിപ്പിക്കുക, ഓൺലൈൻ മാർക്കറ്റിങ്ങിനു വേണ്ട പൊതുവായ സോഷ്യൽ മീഡിയ ഇടങ്ങൾ സൃഷ്ടിക്കുക, പരിചയസമ്പന്നരും പ്രശസ്തരുമായ വനിതാ സംരംഭകരെ ഉൾപ്പെടുത്തി ശില്പശാലകൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് പ്രവർത്തനങ്ങൾ.

ഇന്ത്യൻ സൊസൈറ്റി ആക്ട് പ്രകാരം ഫോറം രജിസ്റ്റർ ചെയ്യുമെന്ന് കോഡിനേറ്റർസായ ഷബാന നൗഷാദ് അലി, ബീന ജിതേഷ്, അസ്ന മുഹമ്മദ് എന്നിവർ പറഞ്ഞു.

Macare 25 mar

Comments are closed.