mehandi new

റേഷന്‍കാര്‍ഡ് ഉടമകളുടെ പട്ടിക പ്രസിദ്ധീകരിച്ചു

fairy tale

rationcard-keralaചാവക്കാട്: ഭക്ഷ്യസുരക്ഷാ നിയമം 2013 നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചാവക്കാട് താലൂക്കിലെ റേഷന്‍കാര്‍ഡ് ഉടമകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. മുന്‍ഗണന കിട്ടേണ്ടവരുടെയും അല്ലാത്തവരുടെയും പട്ടികയാണ് പ്രസിദ്ധീകരിച്ചത്. റേഷന്‍കടകള്‍, വില്ലേജ് ഓഫീസ്, പഞ്ചായത്തോഫീസ് എന്നിവിടങ്ങളില്‍ പരിശോധനയ്ക്ക് ലഭ്യമാണ്.
www.civilsupplieskerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. പട്ടിക സംബന്ധിച്ച ആക്ഷേപം ചാവക്കാട് താലൂക്ക് സപ്ലൈ ഓഫീസില്‍ പ്രത്യേകം തയ്യാറാക്കിയ കൗണ്ടറുകളില്‍ സ്വീകരിക്കും.
21 മുതല്‍ 30 വരെ പകല്‍ 10 മുതല്‍ 5 വരെയുള്ള സമയത്താണ് പരാതി സ്വീകരിക്കുക. പരാതി നിശ്ചിത ഫോറത്തില്‍ അനുബന്ധരേഖ സഹിതം നല്‍കണം. അപേക്ഷയുടെ മാതൃക റേഷന്‍കടകളിലും വില്ലേജ്, പഞ്ചായത്ത്, സപ്ലൈ ഓഫീസുകളിലും ലഭ്യമാണ്.
പരാതിക്കൊപ്പം വസ്തുതകള്‍ സ്ഥിരീകരിക്കുന്ന രേഖകള്‍ ഹാജരാക്കുകയും റേഷന്‍കാര്‍ഡ് കൊണ്ടുവരുകയും വേണം. പരാതിയില്‍ ഫോണ്‍ നമ്പര്‍ ചേര്‍ക്കണം. റേഷനിങ് ഇന്‍സ്‌പെക്ടര്‍, വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ എന്നിവരുടെ അന്വേഷണത്തിനുശേഷം വെരിഫിക്കേഷന്‍ കമ്മിറ്റി പരാതിക്കാരുമായി കൂടിക്കാഴ്ച നടത്തും.

planet fashion

Comments are closed.