mehandi new

ചാവക്കാട് ഉപജില്ലാ കലോത്സവം നവംബർ 12,13, 14, 15 തിയതികളിൽ ശ്രീകൃഷ്ണ സ്കൂളിൽ വേദിയൊരുങ്ങുന്നു

fairy tale

ഗുരുവായൂർ : ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ  നവംബർ 12, 13, 14, 15 തിയതികളിൽ സംഘടിപ്പിക്കും. ഉദ്ഘാടനം 12 ന് രാവിലെ നടക്കും. ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ നടന്ന സംഘാടക സമിതി യോഗം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.

ചാവക്കാട് എ ഇ ഒ, പി എം ജയശ്രീ സ്വാഗതം ആശംസിച്ചു. കലാമേളയുടെ നടത്തിപ്പിനെകുറിച്ച് വിശദീകരിച്ചു. ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൻ അനീഷ്‌മ മനോജ്‌, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ എം ഷഫീർ, സായിനാഥ്, ഷൈലജ സുധൻ, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സ്വാലിഹ ഷൌക്കത്ത്, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ  എന്നിവർ സംസാരിച്ചു.

നൂറോളം സ്കൂളിൽ നിന്നും അയ്യായിരത്തോളം വിദ്യാർത്ഥികൾ നാലു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ പങ്കെടുക്കും. കലോത്സവത്തിന്റെ നടത്തിപ്പിന്നായി സ്വാഗത സംഘം, വിവിധ ഉപ കമ്മിറ്റികൾ എന്നിവ രൂപീകരിച്ചു.

Fish ad

Comments are closed.