mehandi new

ഗുരുവായൂർ ആനക്കോട്ടയിൽ ആനയുടെ തട്ടേറ്റ് കോൺക്രീറ്റ് കുറ്റിയിൽ തലയടിച്ച് വീണ് പാപ്പാന് പരിക്ക്

fairy tale

ഗുരുവായൂർ: ഗുരുവായൂർ ആനത്താവളത്തിൽ ആനയുടെ തട്ടേറ്റ് പാപ്പാന് പരിക്കേറ്റു. ഗോപാലകൃഷ്ണൻ എന്നആനയുടെ പാപ്പാൻ കോട്ടപ്പടി സ്വദേശി ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്.  രാവിലെ ആനയെ അഴിച്ച് വെള്ളം കൊടുത്ത് മടങ്ങുന്നതിനിടയിൽ ആന ഉണ്ണികൃഷ്ണനെ കൊമ്പ് കൊണ്ട് പുറകിൽ നിന്ന് തട്ടുകയായിരുന്നു. തട്ടേറ്റ് വീണ ഉണ്ണികഷ്ണൻ്റെ തല കോൺക്രീറ്റ് കുറ്റിയിൽ അടിച്ച് മുറിവേറ്റു. പരിക്കേറ്റ പാപ്പാനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Claps

Comments are closed.