mehandi new

ചാവക്കാട് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരശീല വീഴും

fairy tale

planet fashion

മിസ്ബാഹ് അബ്ദുള്ള

കലോത്സവനഗരി: മൂന്ന് ദിവസം നീണ്ട തീ പാറിയ മത്സരങ്ങൾക്കൊടുവിൽ ചാവക്കാട് ഉപജില്ലാ സ്‌കൂൾ കലോത്സവം ഇന്ന് വൈകീട്ടോടെ സമാപിക്കും. നൂറ്റിനാല്പ്പതോളം ഇനങ്ങളിൽ അയ്യായിരത്തിയഞ്ഞൂറോളം മത്സരാർത്ഥികൾ ഇരുപതോളം വേദികളിൽ നിറഞ്ഞാടി.
മൂന്നാം നാൾ മത്സരങ്ങൾ സമാപിച്ചത് രാത്രി പതിനൊന്നേ മുക്കാലോടു കൂടിയാണ്. വിദ്യാർഥികൾ കലോത്സവത്തിന്റെ അവസാന മണിക്കൂറുകൾ വളരെ ആവേശത്തോടെ ആസ്വദിക്കുകയാണ്. രണ്ട് വർഷത്തെ ഇടവേള വിദ്യാർഥികളിൽ മത്സരോത്സുകത ഏറെ കൂട്ടിയിട്ടുണ്ട്.
തിരുവാതിരക്കളി, മാർഗ്ഗം കളി, ചവിട്ട് നാടകം, സംസ്കൃതോത്സവം, ഉറുദു സംഘഗാനം, ഗസൽ തുടങ്ങിയ ഇനങ്ങളിൽ ഏതാനും മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. നാല് മണിയോടെ കലാ മത്സരങ്ങൾ അവസാനിക്കുമെന്ന് സംഘാടകർ പറഞ്ഞു.

തുടർന്ന് നടക്കുന്ന സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. ടി.എൻ പ്രതാപൻ എം പി മുഖ്യാതിഥിയാകും. എം എൽ എ എൻ കെ അക്ബർ അധ്യക്ഷത വഹിക്കും. ട്രോഫികൾ വിതരണം ചെയ്യും. ജില്ലാ കലോത്സവം ഇരിങ്ങാലക്കുടയിൽ.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.