Header

മനസും വയറും നിറച്ച് ഊട്ടു പുര

✍️ ഭാഗ്യ കെ പി

കലോത്സവനഗരി : നവംബർ 7, 8′ 9′ 10 തിയതികളിലായി മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂളിൽ നടന്നുവരുന്ന ഉപജില്ല കലോത്സവത്തിന് ആയിരങ്ങളുടെ മനസ്സും വയറും നിറച്ച് ഊട്ടുപുര. 5500 ഓളം വരുന്ന വിദ്യാർത്ഥികൾക്കും സംഘാടകർ ഉൾപ്പെടെയുള്ള അനുബന്ധ പ്രവർത്തകർക്കുമായാണ് ഓരോ ദിവസവും ഭക്ഷണം തയ്യാറാക്കുന്നത്.
ഓരോ ദിവസം ഇടവിട്ട് രുചികരമായ വെജിറ്റബിൾ ബിരിയാണിയും ആസ്വാദ്യകരമായ സദ്യയും വിളമ്പി കൊച്ചു കലാകാരന്മാരെയും കലാകാരികളെയും സൽക്കരിക്കാൻ മത്സരിക്കുകയാണ് ഫുഡ്‌ കൺവീനർ എം എസ് ശ്രീവത്സന്റെ നേതൃത്വത്തിൽ ഒരുകൂട്ടം അധ്യാപകർ.
എം ആർ ആർ എം സ്കൂൾ അദ്ധ്യാപകൻ സുനിൽ, ശ്രീകൃഷ്ണ സ്കൂൾ അദ്ധ്യാപകൻ മനോജ്‌ കെ കെ, ചെറായി എ എം എൽ പി സ്കൂൾ പ്രധാനാധ്യാപകൻ സതീശൻ ബാബു, ഷൈജു (ബിബിസി ), ചാവക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാണ്ടിങ് കമ്മിറ്റി ചെയർമാനും ഫുഡ് കമ്മിറ്റി ചെയർമാനുമായ പ്രസന്ന രണദിവെ എന്നിവരടങ്ങുന്ന നാല്പതോളം വരുന്ന അധ്യാപകരും രക്ഷിതാക്കളും രാവിലെ പത്തരയോടെ ഊട്ടുപുരയിൽ എത്തും. ഉച്ചക്ക് പന്ത്രണ്ടു മണിമുതൽ പന്തിയിൽ സജീവമാകും. ഭക്ഷണ വിതരണം മൂന്നുമണി വരെ നീണ്ടു നിൽക്കും. ഒരേ സമയം 350 പേർക്കാണ് ഊട്ടുപുരയിൽ ഭക്ഷണത്തിനു സൗകര്യം ഒരുക്കിയിട്ടുള്ളത്.

രുഗ്മണി ഗ്രൂപ്പിന്റെ പ്രധാന പാചകക്കാരായ പ്രകാശൻ, സുഭാഷ്, പ്രകാശ്, മണി, ശ്രീജിത്ത്‌, ബാബു, രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് പാചകം നടക്കുന്നത് .
നാല് ദിവസങ്ങളിലായി പതിനായിരങ്ങൾക്കാണ് ഇവർ ഭക്ഷണം ഒരുക്കുന്നത്.

thahani steels

Comments are closed.