mehandi new

ചാവക്കാട് വഴിയിടം മലിനജല സംസ്ക്കരണ പ്ലാന്റ് സ്വിച്ച് ഓൺ ചെയ്തു

fairy tale

ചാവക്കാട്  : നഗരസഭാ ബസ്  സ്റ്റാൻഡിന് സമീപത്തായുള്ള ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രമായ വഴിയിടത്തിനോട് ചേർന്ന്  മുപ്പത് ലക്ഷം ചിലവിൽ ചാവക്കാട് നഗരസഭ സ്ഥാപിച്ച മലിനജല സംസ്ക്കരണ പ്ലാന്റിന്റെ സ്വിച്ച് ഓൺ കർമ്മം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു.  വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ഷാഹിന സലീം   അധ്യക്ഷത വഹിച്ചു. 15-ാം വാർഡ് കൗൺസിലർ ഷാനവാസ് കെ വി  സ്വാഗതം ആശംസിച്ചു. നഗരസഭാ സെക്രട്ടറി എം എസ് ആകാശ്  പദ്ധതി വിശദീകരണം നടത്തി. 

planet fashion

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ   പ്രസന്ന രണദിവെ, പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  അഡ്വ.  മുഹമ്മദ് അൻവർ എ വി, മുൻ ചെയർമാനും നഗരസഭ കൗൺസിലറുമായ എം ആർ രാധാകൃഷ്ണൻ, നഗരസഭ കൗൺസിലർ  കെ വി സത്താർ, നഗരസഭാ അസിസ്റ്റന്റ്  എൻജിനീയർ ടോണി സി എൽ, എച്ച് ഇ സി എസ് കമ്പനി ടെക്നീഷ്യൻ ശ്യാം പ്രകാശ്, നഗരസഭ താലൂക്ക് ആശുപത്രി  സൂപ്രണ്ട്  ഡോ. എ ഷാജി കുമാർ  എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 

 മാലിന്യമുക്തം  നവകേരളം  ജനകീയ ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ  ബസ് സ്റ്റാൻഡ്, 13 ഹരിത വിദ്യാലയങ്ങൾ, ഒരു ഹരിത കലാലയം, 36 ഹരിത ഓഫീസുകൾ എന്നിവയുടെ പ്രഖ്യാപനവും ചടങ്ങിൽ നടത്തി. നഗരസഭ കൗൺസിലർമാർ, വിവിധ സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും, സ്ഥാപന മേധാവികളും, നഗരസഭ ഉദ്യോഗസ്ഥരും പങ്കെടുത്തു.  സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഷമീർ എം  നന്ദി പറഞ്ഞു.

Macare health second

Comments are closed.