ചാവക്കാട് വനിത സഹകരണ സംഘം ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

ചാവക്കാട് : ചാവക്കാട് വനിത സഹകരണ സംഘം ഓണാഘോഷം നടത്തി . സീനിയർ ഭരണ സമിതി അംഗം അഫ്സത്ത് ടീച്ചർ അധ്യക്ഷത വഹിച്ചു . സംഘം പ്രസിസന്റ് അഡ്വ ഡാലി അശോകൻ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന സേവാദൾ സെക്രട്ടറിയായി നിയമിതയായ സംഘം വൈസ് പ്രസിഡന്റ് അനിത ശിവനെ ചടങ്ങിൽ പൊന്നാട അണിയിച്ച് അനുമോദിച്ചു. കുടുംബ സംഗമവും, ഓണസദ്യയും നടന്നു. സുലോചന രാമചന്ദ്രൻ, ഖദീജ ഉസ്മാൻ, സജിത പ്രകാശൻ, ഷീല ശശികുമാർ, താഹിറ ബഷീർ, ഷെറീന ഇല്യാസ്, ഷെമി രായമരാക്കാർ എന്നിവർ സംസാരിച്ചു

Comments are closed.