
ചാവക്കാട്: ശരത്തിന്റെ കേരള ഫുട്ബോൾ ടീം പ്രവേശം ആഘോഷമാക്കി ചാവക്കാട്ടുകാർ. ഈ മാസം ഒൻപതു മുതൽ ഗോവയിൽ നടക്കാനിരിക്കുന്ന സന്തോഷ് ട്രോഫിയിലെ ഇരൂപത്തിരണ്ടംഗ കേരള ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഏഴു ഡിഫെൻഡർമാരിൽ ഒരാൾ ചാവക്കാട്ടുകാരനായ കെ പി ശരത്തായിരുന്നു.
ചാവക്കാട്ട് മുല്ലത്തറയിലെ സി ഐ ടി യു ചുമട്ടുതൊഴിലാളിയായ കിഴക്കൂട്ട് പ്രശാന്ത് സുബിത ദമ്പതികളുടെ മകനാണ് കെ പി ശരത്.

കോഴിക്കോട് കേമ്പിലായിരുന്ന ശരത് ഇന്നലെ വൈകുന്നേരമാണ് വീട്ടിലെത്തിയത്. ശരത് ചാവക്കാടെത്തിയ വിവരമറിഞ്ഞു നിരവധി പേരാണ് മടേക്കടവിലെ വീട്ടിൽ ആദരങ്ങളും അനുമോദനങ്ങളുമായി എത്തിയത്.
ടി എൻ പ്രതാപൻ എം പി, എൻ കെ അക്ബർ എം എൽ എ, ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത്, നഗരസഭ കൗൺസിലർ മാർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ വിവിധ ക്ലബ്ബുകൾ എന്നിവർ ശരത്തിനെ വീട്ടിൽ വന്നു കണ്ട് അനുമോദിച്ചു. ഫുട്ബോൾ പ്രേമികളായ lചാവക്കാട്ടുകാരുടെ സോഷ്യൽ മീഡിയാ ചുമരുകളിൽ നിറയെ ശരത്തിന്റെ ചിത്രങ്ങളാണ്.
നാടിന്റെ ആശീർവാദങ്ങളേറ്റ് വാങ്ങി ശരത് ഇന്ന് വൈകുന്നേരം കോഴിക്കോട് കേമ്പിലേക്ക് തിരിച്ചു. കേരള ടീമിനൊപ്പം ഒൻപതാം തിയതി ഗോവയിലേക്ക് തിരിക്കും. ഈ മാസം പതിനൊന്നാം തിയ്യതിയാണ് ഗോവ സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ആദ്യ കളി. പതിനൊന്നിനു കേരളം ഗുജറാത്തിനെ നേരിടും. ഏഴ് തവണ ചാമ്പ്യൻമാരായ ജമ്മു കശ്മീർ, ഛത്തീസ്ഗഡ്, ഗോവ എന്നിവരടങ്ങുന്ന ഗ്രൂപ്പ് എയിലാണ് കേരളത്തിന്റെ സ്ഥാനം.
ഡിഫൻഡർ ജി സഞ്ജുവാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.
2018ൽ കേരളത്തെ കിരീടത്തിലേക്ക് നയിച്ച സതീവൻ ബാലനാണ് കേരള ടീമിനെ പരിശീലിപ്പിക്കുന്നത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Comments are closed.