mehandi new

ഒരുക്കങ്ങൾ പൂർത്തിയായി- ഒരുമനയൂര്‍ പള്ളിത്തിരുനാള്‍ ശനിയും ഞായറും

fairy tale

ചാവക്കാട്: ഒരുമനയൂര്‍ ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാള്‍ ശനിയാഴ്ചയും ഞായറാഴ്ചയും ആഘോഷിക്കും. തിരുനാളിന്റെ ഭാഗമായുള്ള പള്ളിയുടെ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം ഇന്ന് വൈകീട്ട് എന്‍. കെ. അക്ബര്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു.
പളളി വികാരി ഫാ.ജോവി കുണ്ടുകുളങ്ങര, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ കെ. ജെ. ചാക്കോ, കൈക്കാരന്‍മാരായ ഷെലിനോവ് അബ്രഹാം, സെബി പൗലോസ്, മറ്റ് ഭാരവാഹികളായ ഇ.കെ. ജോസ്, ഇ.വി. ജോയ്, ജിജു ആളൂര്‍, ഇ.പി. കുര്യാക്കോസ്, ഇ.സി. റൈജു, സി.ഒ. ജിജു, ജിന്റോ പൂത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ശനിയാഴ്ച വൈകീട്ട് 5.30-ന് നടക്കുന്ന ലദീഞ്ഞ്, നൊവേന, വിശുദ്ധ കുര്‍ബാന, രൂപം എഴുന്നള്ളിപ്പ് എന്നിവക്ക് ഫാ.ജോര്‍ജ്ജ് ചെറുവത്തൂര്‍ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ബാന്‍ഡ് വാദ്യ മത്സരം ഉണ്ടാവും. മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം ടി.എന്‍. പ്രതാപന്‍ എം.പി. നിര്‍വ്വഹിക്കും.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

planet fashion

Comments are closed.