mehandi new

മാലിന്യ സംസ്കരണ രംഗത്ത് ചാവക്കാടിന്റെ കുതിപ്പ് – രണ്ടു കോടിയുടെ ടെൻഡറുകൾക്ക് കൗൺസിൽ അംഗീകാരം

fairy tale

ചാവക്കാട്:  മാലിന്യ സംസ്കരണ രംഗത്ത് വൻ മുന്നേറ്റം സൃഷ്ടിച്ചുകൊണ്ട് 2,02,48,610 രൂപയുടെ വിവിധ ടെൻഡറുകൾക്ക് ചാവക്കാട് നഗരസഭ കൗൺസിൽ അംഗീകാരം നൽകി. ഡബിൾ ചേംബർ ഇൻസിനറേറ്റർ ₹ 1,47,00000, മൊബൈൽ FSTP ₹ 45,48,610, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ നഗരസഭയുടെ വിവിധ സ്ഥലങ്ങളിൽ നാപ്കിൻ ഇൻസിനറേറ്ററുകൾ ₹ 10,00,000 എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.

planet fashion

വിജ്ഞാന കേരളം പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി മുതുവട്ടൂരിലെ ബാലാമണിയമ്മ സ്മാരക  മന്ദിരത്തിൽ തൊഴിൽ അന്വേഷിക്കുന്നവർക്ക് സഹായകരമാകുന്ന വിധത്തിൽ ജോബ് സ്റ്റേഷൻ ആരംഭിക്കുന്നതിന് തീരുമാനമായി 

വിദേശത്ത് തൊഴിൽ തേടി പോകുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്ക്   ജനകീയാസൂത്രണ പദ്ധതി പ്രകാരം 6,67,000/- രൂപയുടെ ധനസഹായം നൽകുന്നതിനുള്ള 6 പേരുടെ ഗുണഭോക്തൃ ലിസ്റ്റിനും അംഗീകാരം നൽകി. മിശ്രവിവാഹ ധനസഹായം 1.50 ലക്ഷം, വൈജ്ഞാനിക തൃശ്ശൂർ 4 ലക്ഷം തുടങ്ങിയ വിവിധ പദ്ധതികളുടെ അഡീഷണൽ ഗുണഭോക്തൃ ലിസ്റ്റിനും കൗൺസിൽ അംഗീകാരം നൽകി. ഇന്ന് 14.03.2025-ന് ചേർന്ന കൗൺസിൽ യോഗത്തിലാണ്  തീരുമാനം.

Haji’s pharma

Comments are closed.