mehandi new

നവംബർ 30 ന് ചാവക്കാട് ഹർത്താൽ; വഖഫ് ഭൂമി പ്രശ്നം മണത്തലയിലെ 85 കുടുംബങ്ങളെ സംരക്ഷിക്കുക – കേരള കോൺഗ്രസ് (എം)

fairy tale

ഗുരുവായൂർ : ചാവക്കാട് മണത്തല ജുമാ മസ്ജിദിനോട് തൊട്ട് ചേർന്ന് താമസിക്കുന്ന 85 കുടുംബങ്ങൾക്ക് ഏർപ്പെടുത്തിയ വില്ലേജ് റവന്യൂ രേഖകൾ നൽകുന്നതിലെ നിരോധന ഉത്തരവ് വഖഫ് ബോർഡ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ചാവക്കാട് ഹർത്താൽ നടത്താൻ കേരള കോൺഗ്രസ് (എം) സംയുക്‌ത മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. 2024 നവംബർ മാസം മുപ്പതിന് ശനിയാഴ്ചയാണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്. മണത്തലയിലെ വഖഫ് ബോർഡ് വിവാദം വ്യാജമാണെന്ന് എൽ ഡി എഫ് വ്യക്തമാക്കിയിരിക്കെയാണ് എൽ ഡി എഫ് ഘടക കക്ഷിയായ കേരള കോൺഗ്രസ് (എം) വിവാദ വിഷയം ഏറ്റെടുത്തിട്ടുള്ളത്. യു ഡി എഫും, ചാവക്കാട് നഗരസഭയും വഖഫ് ഭൂമി വിവാദം ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കാനുള്ള വർഗീയ ശക്തികളുടെ കള്ള പ്രചരണമാണെന്ന് വ്യക്തമാക്കിയിരുന്നു. 

കേരള കോൺഗ്രസ് (എം) ചാവക്കാട്, ഗുരുവായൂർ മണ്ഡലം കമ്മിറ്റികളുടെ സംയുക്‌ത യോഗം കേരള കോൺഗ്രസ് (എം) സംസ്ഥാന നേതാവും, സംസ്ഥാന ഉന്നതാധികാര സമിതി അംഗവുമായ സെബാസ്റ്റ്യൻ ചൂണ്ടൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. സി.എ. ജോണി മുഖ്യ പ്രഭാഷണം നടത്തി. കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി മെമ്പർ കെ. വി. അലിക്കുട്ടി, പി. ഗോപകുമാർ, സി.ഐ. രാജു , പി.കെ. ബഷീർ, കെ. രതീഷ്, ടി.ഡി. ശരത് (കണ്ണൻ) തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു. ആർ.എച്ച്. അബ്ദുൽ സലീം അധ്യക്ഷ്യത വഹിച്ചു.

Fish ad

Comments are closed.