mehandi new

ചെമ്പൈ സംഗീതോത്സവത്തിന് വെള്ളിയാഴ്ച തിരിതെളിയും

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

Musicഗുരുവായൂര്‍ : ഗുരുവായൂര്‍ ഏകാദശിയുടെ ഭാഗമായ ചെമ്പൈ സംഗീതോത്സവത്തിന് വെള്ളിയാഴ്ച തിരിതെളിയും. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ പതിനഞ്ച് ദിവസങ്ങളിലായി നടക്കുന്ന സംഗീതോത്സവത്തിന്റെ ഉദ്ഘാടനം വൈകീട്ട് 6.0ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണക്കായി ദേവസ്വം ഏര്‍പ്പെടുത്തിയ പുരസ്‌കാരം പ്രസിദ്ധ കര്‍ണ്ണാടക സംഗീതജ്ഞ ഡോ.കെ.ഓമനക്കുട്ടിക്ക് മന്ത്രി സമ്മാനിക്കും. ചെമ്പൈ ഗ്രാമത്തില്‍ നിന്ന് കൊണ്ടു വരുന്ന ചെമ്പൈ ഭാഗവതരുടെ തംബുരു മജ്ഞുളാല്‍ പരിസരത്ത് നിന്ന് ഘോഷയാത്രയോടെ സ്വീകരിച്ച് മണ്ഡപത്തില്‍ പ്രതിഷ്ഠിക്കും. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ സംഗീതാര്‍ച്ചന ആരംഭിക്കും. ശ്രീലകത്ത് നിന്ന് കൊണ്ടു വരുന്ന അഗ്നി സംഗീത മണ്ഡപത്തിലെ നിലവിളക്കിലേക്ക് പകരുന്നതോടെയാണ് സംഗീതോസവം ആരംഭിക്കുക. പ്രശസ്തരും തുടക്കക്കാരുമടക്കം മൂവായിരത്തോളം പേര്‍ സംഗീതാര്‍ച്ചന നടത്തും. സംഗീതോസവത്തിലെ ആകര്‍ഷണീയമായ പഞ്ചരത്‌ന കീര്‍ത്തനാലാപനം ഡിസംബര്‍ ഒമ്പതിന് രാവിലെ 10ന് ആരംഭിക്കും. രണ്ടര മണിക്കൂറോളം നീണ്ട് നില്‍ക്കുന്ന പഞ്ചര്തന കീര്‍ത്തനാലാപനത്തില്‍ പ്രശസ്തരായ നൂറോളം സംഗീതജ്ഞര്‍ ഒന്നിച്ചണിനിരക്കും. ഡിസംബര്‍ 10നാണ് പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.