നാലപ്പാടൻ പുരസ്കാരം കവി മധു സൂധനൻ നായർക്ക് – സമർപ്പണം നാളെ നിയമസഭാ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും

പുന്നയൂർക്കുളം : മഹാകവി നാലപ്പാട്ട് നാരായണമേനോന്റെ 139-മെത് ജന്മദിനാഘോഷവും നാലപ്പാടൻ പുരസ്കാര സമർപ്പണവും ഒക്ടോബർ 7ന് ബുധനാഴ്ച കുന്നത്തൂർ മന ആയുർവേദ ഹെറിറ്റേജിൽ വെച്ച് വിപുലമായ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.22-മെത് നാലപ്പാടൻ പുരസ്കാരം മലയാളത്തിന്റെ പ്രിയ കവി മധു സുധനൻ നായർക്കാണ് സമർപ്പിക്കുന്നത്. കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുരസ്കാര സമർപ്പണം നടത്തും. നോവലിസ്റ്റും പ്രഭാഷകനുമായ പി ആർ നാഥൻ അനുസ്മരണ പ്രഭാഷണം നടത്തും. കവി ആലങ്കോട് ലീലാകൃഷ്ണൻ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തും. എൻ കെ അക്ബർ എംഎൽഎ മുഖ്യാതിഥിയായി പങ്കെടുക്കും. നോവലിസ്റ്റ് സി രാധാകൃഷ്ണൻ, ആലങ്കോട് ലീലാകൃഷ്ണൻ, സുവർണ്ണ നാലപ്പാട്ട്, ആശാമേനോൻ , പി മോഹൻ ബാബു എന്നിവർ അടങ്ങിയ ജൂറിയാണ് മധു സുധനൻ നായരെ ഇരുപത്തിരണ്ടാമത് പുരസ്കാര സമർപ്പണത്തിനായി തിരഞ്ഞെടുത്തത്. ഇരുപത്തി അയ്യായിരം oരൂപയും, പ്രശസ്തിപത്രവും, ഫലകവും അടങ്ങിയതാണ് പുരസ്കാരം. സീനിയർ വൈസ് പ്രസിഡണ്ട് ചോ മുഹമ്മദുണ്ണി, രക്ഷാധികാരി പി രാമദാസ്, വൈസ് പ്രസിഡണ്ട് കൃഷ്ണദാസ് മാസ്റ്റർ , വർക്കിംഗ് പ്രസിഡണ്ട് സക്കരിയ കുന്നച്ചംവീട്ടിൽ, ജോയിൻ സെക്രട്ടറി ടി ബാഹുലേയൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.




Comments are closed.