തൃശ്ശൂർ റവന്യൂ ജില്ലാ കായികമേള നാളെ കുന്നംകുളത്ത് തുടക്കം – സമാപനം ഒക്ടോബർ 10 ന്

കുന്നംകുളം : തൃശ്ശൂർ റവന്യൂ ജില്ലാ സ്‌കൂൾ കായികമേള ഒക്ടോബർ 7, 8,9,10 തീയതികളിലായി കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ സീനിയർ ഗ്രൗണ്ടിൽ നടക്കും. ഒക്ടോബർ 7-ാം തീയ്യതി ബുധനാഴ്ച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് കായികമേള ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ ഉപഡയറക്ടർ ഷൈല ടി പതാക ഉയർത്തും. നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ ചടങ്ങിന് അധ്യക്ഷത വഹിക്കും.സമാപന സമ്മേളനം കുന്നംകുളം എം എൽ എ, എ സി മൊയ്തീൻ ഉദ്ഘടനം ചെയ്യും. കുന്നംകുളം നഗരസഭ വൈസ് ചെയർമാൻ പി ജി ജയപ്രകാശ് അധ്യക്ഷത വഹിക്കും.സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺ-പെൺ വിഭാഗങ്ങളിലായി 98 ഇനങ്ങളിലാണ് കായികതാരങ്ങൾ മത്സരത്തിനിറങ്ങുക. സീനിയർ ആൺ-പെൺ വിഭാഗങ്ങളിലായി രണ്ട് ക്രോസ് കൺട്രി മത്സരങ്ങൾ നടക്കും.4 ദിവസങ്ങളിലായി 3,668 കുട്ടികളാണ് കായികോത്സവത്തിൽ പങ്കെടുക്കുക. ഒരു ദിവസം ഏകദേശം 1000 ഓളം താരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കും. ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ഇൻക്ലൂസീവ് സ്പോർട്ട്സ് മത്സരവും നടക്കും. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കും ഉദ്യോഗസ്ഥർക്കും ഭക്ഷണം ഒരുക്കിയിട്ടുണ്ട്.




Comments are closed.