mehandi new

ചെമ്പൈ സംഗീതോത്സത്തിന് തിരിതെളിഞ്ഞു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

ഗുരുവായൂര്‍ : ചെമ്പൈ സംഗീതോത്സത്തിന് തിരിതെളിഞ്ഞു. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ പതിനഞ്ച് ദിവസങ്ങളിലായി നടക്കുന്ന സംഗീതോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണക്കായി ദേവസ്വം ഏര്‍പ്പെടുത്തിയ പുരസ്‌കാരം കര്‍ണ്ണാടക സംഗീതജ്ഞ ഓമനക്കുട്ടിക്ക്  സമ്മാനിച്ചു. ദേവസ്വം ചെയര്‍മാന്‍ എന്‍.പീതാംബരകുറുപ്പ് അധ്യക്ഷത വഹിച്ചു. പിന്നണി ഗായിക ക.എസ്.ചിത്ര മുഖ്യാഥിതിയായിരുന്നു. ഭരണസമതിയ അംഗങ്ങളായ കെ.കുഞ്ഞുണ്ണി, അഡ്വ.. എ.സുരേശന്‍, അഡ്വ. കെ.ഗോപിനാഥന്‍, സി.അശോകന്‍, പി.കെ.സുധാകരന്‍, അഡ്മിനിസ്‌ട്രേറ്റര്‍ സി.സി.ശശീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് പുരസ്‌കാര ജേതാവിന്റെ കച്ചേരിയും ക്ഷേത്രം കലാ നിലയം, വാദ്യവിദ്യാലയം എന്നിവിടങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ കൃഷ്ണാനാട്ടം പദകച്ചേരിയും അരങ്ങേറി. ഇന്ന് രാവിലെ 6.45ന് ശ്രീകോവിലില്‍ നിന്നുള്ള അഗ്നി സംഗീത മണ്ഡപത്തിലെ നിലവിളക്കിലേക്ക് പകരുന്നതോടെ സംഗീതാര്‍ച്ചന ആരംഭിക്കും. ഏകാദശി ദിവസമായ ഡിസംബര്‍ എട്ടിന് സമാപിക്കും.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.