mehandi new

ഒരുമനയൂരിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി

fairy tale

ഒരുമനയൂർ : ജനകീയാസൂത്രണം 2025-26 ചെണ്ടുമല്ലി കൃഷി പദ്ധതിക്ക് തുടക്കം കുറിച്ച് ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ്   ചെണ്ടുമല്ലി തൈ വിതരണം ഉദ്ഘാടനം ചെയ്തു.  ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി  ചെയർപേഴ്സൺ കയ്യുമ്മ   അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ  അനഘ ഉണ്ണികൃഷ്ണൻ സ്വാഗതം  പറഞ്ഞു.   റിട്ടയേർഡ് അസിസ്റ്റന്റ് ഡയറക്ടർ കൃഷ്ണനുണ്ണി യുടെ നേതൃത്വത്തിൽ ജൈവ കൃഷി, ചെണ്ടുമല്ലി കൃഷി എന്നിവയിൽ  പരിശീലനവും ഉണ്ടായിരുന്നു.  

planet fashion

ഭരണ സമിതി  അംഗങ്ങളായ കെ വി രവീന്ദ്രൻ, ഇ. ടി ഫിലോമിന,  ഹസീന അൻവർ, നഷ്‌റ മുഹമ്മദ്‌,  സിന്ധു അശോകൻ, നസീർ മൂപ്പിൽ, ആരിഫ ജൂഫൈർ, കെ. ജെ ചാക്കോ, ബ്ലോക്ക്‌ മെമ്പർ ഷൈനി ഷാജി, കൃഷി അസിസ്റ്റന്റ് സിമി, ജയൻ, എന്നിവരും കർഷക സുഹൃത്തുക്കളും പങ്കെടുത്തു.

Comments are closed.