mehandi banner desktop
Chavakkad online

കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ ലൈഫ് ഗുണഭോക്തൃ സംഗമം

Ft

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് ലൈഫ് ഗുണഭോക്തൃലിസ്റ്റിൽ ഉൾപ്പെട്ട അർഹരായവർക്ക് മുഴുവൻ ആളുകൾക്കും ഭവന നിർമ്മാണത്തിനു ധനസഹായം നൽകുക എന്ന ലക്ഷ്യത്തോടെ  ലൈഫ് ഗുണഭോക്താക്കളുടെ സംഗമം നടത്തി. യോഗം കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കാഞ്ചന മൂക്കൻ അധ്യക്ഷത വഹിച്ചു. 

Jan oushadi

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ വി പി മൻസൂർ അലി, ഹസീന താജുദ്ധീൻ, ശുഭ ജയൻ, വാർഡ് മെമ്പർമാരായ പി എ മുഹമ്മദ്, പ്രസന്ന ചന്ദ്രൻ, മുഹമ്മദ് നാസിഫ്, ടി ആർ ഇബ്രാഹിം, സുനിതാ പ്രസാദ്, കെ എച്ച് റാഹില, സമീറ ശരീഫ്, എ വി അബ്ദുൽ ഗഫൂർ, ഷീജ രാധാകൃഷ്ണൻ, സെക്രട്ടറി ഇ ടി റാഫി തുടങ്ങിയവർ സംബന്ധിച്ചു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എ വി സിനോജ് പദ്ധതി  വിശദീകരിച്ചു, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ചിത്ര നന്ദി പറഞ്ഞു.

Comments are closed.