mehandi new

വെറുതെയായില്ല നാട്ടുകാരുടെ അധ്വാനം : ന്യൂ ജെന്‍ സ്കൂളുകളെ നാണിപ്പിക്കും ചെറായി ഗവ. യു.പി സ്കൂള്‍

fairy tale

പുന്നയൂര്‍ക്കുളം: പഠിക്കാന്‍ വിദ്യാര്‍ത്ഥികളില്ലെന്ന കാരണത്താല്‍ സര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച ചെറായി ഗവ.യുപി സ്കൂള്‍ സംരക്ഷിക്കാനുള്ള നാട്ടുകാരുടെ ശ്രമം വിജയംകണ്ടു. ഇത്തവണ അധ്യായനവര്‍ഷം ആരംഭിക്കുന്നത് പുതുതായി ചേര്‍ന്ന 80 ലേറെ കുരുന്നുകളുമായി.
ചാവക്കാട് ഉപയജില്ലാ തലത്തില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ആദ്യത്തെ സ്മാര്‍ട്ട് ക്ളാസ് മുറി സെറ്റ് ചെയ്ത് ശ്രദ്ധ നേടിയ സ്കൂളില്‍ ഇത്തവണ ഒന്നാം ക്ളാസില്‍ ചേര്‍ന്നിരിക്കുന്നത് 31 കുട്ടികളാണ്. ഉപജില്ലാ തലത്തില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ഏറ്റവും കൂടുതലാണിത്. പ്രീപ്രൈമറിയില്‍ 50 കുരുന്നുകളും ഇത്തവണയെത്തുന്നുണ്ട്. സ്കൂളിന്‍റെ നിലനില്‍പ്പ് ഭീഷണിയിലായതോടെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും പരിസരവാസികളും അധ്യാപകരുമായി ചേര്‍ന്നാണ് രണ്ട് വര്‍ഷം മുന്‍പ് സ്കൂളിന്‍റെ ഗതി മാറ്റിയത്. വിദ്യാഭ്യസ രംഗത്തെ മാറ്റത്തിന്‍റെ ഭാഗമായി ആദ്യം എല്‍.കെ.ജി ക്ളാസാണ് ആരംഭിച്ചത്. നാട്ടിലെ മെച്ചപ്പെട്ട കുടംബത്തില്‍ നിന്നുള്ള കുട്ടികളെ ഇവിടെ ചേര്‍ത്തതോടെ രക്ഷിതാക്കളുടെ മനോഭാവത്തില്‍ മാറ്റം വന്നെന്ന് പി.ടി.എ ഭാരവാഹികള്‍ പറയുന്നു. പുതുതായി നാല് ക്ളാസ്റൂം, എം.പി ഫണ്ടില്‍ ആധുനിക രീതിയില്‍ നിര്‍മ്മിച്ച കംപ്യൂട്ടര്‍
ലാബ്, ലൈബ്രറി, പ്രി പ്രൈമറി ബ്ളോക്ക് എന്നിവ സ്വകാര്യ സ്കൂളുകളെ വെല്ലുന്ന രീതിയിലാണ് പണികഴിപ്പിച്ചിട്ടുള്ളത്. ക്ളാസു മുറികളില്‍ നിലത്ത് പൂര്‍ണമായും ടൈലാണ് വിരിച്ചത്. ചുമരുകളിലെയും ചുറ്റുമതിലിലെയും ചിത്രപ്പണികളും, ഊഞ്ഞാലും സ്കൂളിനെ മനോഹരമാക്കുന്നു. പുന്നയൂര്‍ക്കുളം പഞ്ചായത്ത് വക നിര്‍മ്മിച്ച പടിപ്പുര നിര്‍മ്മാണം
പൂര്‍ത്തിയായി വരുന്നു. കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് വാഹനം ലഭിച്ചതോടെ അകലെ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും സ്കൂളിലത്തൊന്‍ സൗകര്യമുണ്ടായി. സി.എന്‍ ജയദേവന്‍ എം.പിയുടെ ഫണ്ട് വഴി മറ്റൊരു വാഹനം കൂടി ലഭിക്കും.
മതിയായ കുട്ടികളില്ലാത്തതിന്‍റെ പേരില്‍ നാല് വര്‍ഷം മുമ്പാണ് സ്കൂള്‍ പൂട്ടിയിടല്‍ ഭീഷണിയിലായത്. രണ്ട് വര്‍ഷം മുമ്പ് നാല് കുട്ടികളുമായി പ്രവര്‍ത്തിച്ച സ്കൂളില്‍ മേഖലയിലെ പാവപ്പെട്ട കര്‍ഷകരുടെയും കൂലിത്തൊഴിലാളികളുടെയു മക്കളാണ് പഠിച്ചിരുന്നത്. പ്രതിവര്‍ഷം 400 ലേറെ കുട്ടികള്‍ വിദ്യ അഭ്യാസിക്കാനത്തെിയ സ്കൂള്‍ നിര്‍ജീവമായത് ‘ന്യു ജനറേഷന്‍’ വിദ്യാലയങ്ങളുടെ പിറവിയോടെയാണ്. ആരും ശ്രദ്ധിക്കാനില്ലാതിരുന്നതോടെ സ്കൂളിന്‍റെ വിദ്യാഭ്യാസ നിലവാരത്തിനും കുറവ് വന്നതായി ആക്ഷേപമുയര്‍ന്നിരുന്നു.
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഭാരവാഹികളായ മുഹമ്മദ് തറയില്‍, പി.ഹൈദര്‍, എച്ച്.എം.സി പ്രതിനിധി എം റാണ പ്രാതപ്, പി.ടി.എ ഭാരവാഹികളായ വി.താജുദ്ദീന്‍,
ബി.കെ.കാര്‍ത്തികേയന്‍, സി.പി.ബൈജു, പ്രധാന അധ്യാപിക സി. മിനി എിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സ്കൂളിന്‍റെ മികവ് തിരിച്ചറിഞ്ഞ് വരും
വര്‍ഷങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ഥികളെത്തുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും രക്ഷിതാക്കളും.

Macare health second

Comments are closed.