Header

ഫാത്തിമ ഗ്രൂപ്പിന്റെ പേരില്‍ തട്ടിപ്പ് – കുറി കമ്പനിക്കാരെ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text”]

ചാവക്കാട്: മിഡില്‍ ഈസ്റ്റിലെ പ്രമുഖ വ്യാപാരികളായ ഫാത്തിമ ഗ്രൂപ്പിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ കുറികമ്പനിക്കാരെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. തിരുവത്ര സ്വദേശിയും വ്യവസായിയുമായ മൂസാഹാജിയുടെ പേര് പറഞ്ഞു തട്ടിപ്പ് നടത്തിവന്ന സംഘമാണ് പിടിയിലായത്. കേച്ചേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ന്യൂ ഇയര്‍ കുറിക്കമ്പനിയുടെ ജീവനക്കാരായ ബാബു, ഇഖ്ബാല്‍, ഇടനിലക്കാരന്‍ രന്‍ജു എന്നിവരാണ് പിടിയിലായത്. തൊള്ളായിരം കോടിയുടെ ആസ്ഥിയുള്ള കുറിക്കമ്പനിയാണെന്നും ഇതില്‍ നാല്‍പതു ശതമാനം ഓഹരി ഫാത്തിമ ഗ്രൂപ്പിനാണെന്നും പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു ഇവര്‍ കുറിയില്‍ ആളെ ചേര്‍ത്തിരുന്നത്. രണ്ടര ലക്ഷം അടച്ചാല്‍ അടുത്ത ആഴ്ചയില്‍ പന്ത്രണ്ടു ലക്ഷം വിളിച്ചെടുക്കാമെന്നും ഇന്നു തന്നെ രണ്ടര ലക്ഷം അടക്കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. പലിശയോ അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലോ യാതൊരു ബന്ധവുമില്ലാത്ത ഫാത്തിമ ഗ്രൂപ്പിന് കുറിക്കമ്പനിയില്‍ ഷെയര്‍ ഉണ്ടെന്ന വിവരം കേട്ടതോടെ തന്നെ ഇത് തട്ടിപ്പാണെന്ന് നാട്ടുകാര്‍ക്ക് ബോധ്യമായിരുന്നു. ഫാത്തിമ ഗ്രൂപ്പിന്റെ പേര് പറഞ്ഞു വിശ്വാസ്യത നേടിയെടുക്കാനുള്ള ശ്രമമായിരുന്നു ന്യൂ ഇയര്‍ കുറിക്കമ്പനിയുടെത്.
മൂസക്കുട്ടി ഹാജിയുമായി അടുത്ത ബന്ധമുള്ളവര്‍ വിവരമറിഞ്ഞതോടെ കുറിക്കമ്പനി ജീവനക്കാരെ തന്ത്രപൂര്‍വ്വം തിരുവത്രയിലേക്ക് വിളിച്ചുവരുത്തുകയായിരുനു. ഫാത്തിമ ഗ്രൂപ്പിന്റെ ചാവക്കാട് ഓഫീസ് മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ കുറി ചേരാന്‍ താത്പര്യമുള്ളവരുടെ കൂട്ടത്തിലുണ്ടായിരുന്നു. കുറിയെ കുറിച്ച് വിശദീകരിക്കാന്‍ എത്തിയ ബാബു, ഇഖ്ബാല്‍ എന്നിവര്‍ ഇവര്‍ക്ക് മുന്നിലും ഫാത്തിമ ഗ്രൂപ്പിന് കുറിക്കമ്പനിയില്‍ നാല്പതു ശതമാനം ഓഹരിയുണ്ടെന്നും മൂസക്കുട്ടി ഹാജിയും കുറിക്കമ്പനി എം ഡി യും വളരെ അടുപ്പമുള്ള വരാണെന്നും ഇടയ്ക്കിടെ കേച്ചേരി ഓഫീസില്‍ വരുമ്പോള്‍ മൂസക്കുട്ടിഹാജിയെ കണ്ടിട്ടുണ്ടെന്നും ഇവര്‍ തട്ടിവിട്ടു. എന്നാല്‍ തങ്ങളിരുന്നു സംസാരിക്കുന്നത് തിരുവത്രയിലുള്ള മൂസക്കുട്ടിഹാജിയുടെ തറവാട്ടു വീട്ടിലാണെന്ന് അറിഞ്ഞതോടെ സംഘം പരിഭ്രാന്തരായി. അപ്പോഴേക്കും ഇവരുടെ സംഭാഷണം പൂര്‍ണ്ണമായും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. വീടിനു പുറത്ത് നാട്ടുകാരായ യുവാക്കള്‍ തടിച്ചു കൂടുകയും ഗെയിറ്റ് പൂട്ടുകയും ചെയ്തു. പിന്നീട് പോലീസെത്തി മൂന്നുപേരെയും അവര്‍ വന്ന കുറിക്കമ്പനിയുടെ കാറും കാസ്റ്റഡിയിലെടുത്തു. ഫാത്തിമ ഗ്രൂപ്പ് മാനേജര്‍ കെ മജീദ്‌ പോലീസില്‍ പരാതി നല്‍കി.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/07/new-year-kuries-.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/07/kuri-in-police-custody.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

Comments are closed.