mehandi new

ചേറ്റുവ – പെരിങ്ങാട് പുഴ സംരക്ഷിക്കണം : തീരദേശ നിവാസികളും കുടുംബങ്ങളും പുഴയിൽ ഇറങ്ങി പ്രതിഷേധിച്ചു

fairy tale

കൂരിക്കാട് : ചേറ്റുവ – പെരിങ്ങാട് പുഴ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് തീരദേശ നിവാസികളും കുടുംബങ്ങളും പുഴയിൽ ഇറങ്ങി സമരം നടത്തി. പ്രളയകാലത്ത് ഒലിച്ചു വന്നതടക്കം കാലങ്ങളായി അടിഞ്ഞുകൂടിയ എക്കൽ മണ്ണും ചളിയും പുഴയിൽ നിന്നും നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് മൽസ്യത്തൊഴിലാളികളും, തീരദേശ നിവാസികളും കുടുംബത്തോടൊപ്പം പുഴയിൽ ഇറങ്ങി സമരം നടത്തിയത്. തീരദേശ സംരക്ഷണസമിതി കൂരിക്കാട് ഘടകത്തിന്റെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്.പുഴ മൂടിപ്പോയത് കാരണം നിലവിൽ മൽസ്യ സമ്പത്ത് തീർത്തും ഇല്ലാതാവുകയും പുഴയെ ആശ്രയിച്ചു ജീവിക്കുന്ന മൽസ്യ തൊഴിലാളികളുടെ കുടുംബത്ത് വരുമാനം നിലച്ച അവസ്ഥയിലുമാണ്.

planet fashion

മഴക്കാലത്ത് വിവിധ ഡാമുകളിൽ നിന്നും തൃശൂർ ജില്ലയിലെ ഭൂരിഭാഗ പ്രദേശത്തെയും അധികജലം ഒഴുകി വരുന്നത് ചേറ്റുവ-പെരിങ്ങാട് പുഴയിലേക്കാണ്. ഈ ജലം ഉൾകൊള്ളാൻ സാധിക്കാത്തത് കാരണം മഴക്കാലങ്ങളിൽ തീരദേശങ്ങളിൽ വെള്ളക്കെട്ട് മൂലമുണ്ടാകുന്ന ദുരിതങ്ങളും ഏറെയാണ്. പെരിങ്ങാട് പുഴയിലെ ചളി നീക്കുവാൻ ജില്ലാ പഞ്ചായത്തടക്കം വിവിധ പദ്ധതികൾ പ്രഖ്യാപിച്ചിട്ടും ഇതുവരെ ഒന്നും നടപ്പിലായിട്ടില്ല. മാത്രമല്ല പെരിങ്ങാട് പുഴയെ റിസർവ് ഫോറസ്റ്റ് ആക്കി തീരദേശത്തെ ദുരിതത്തിൽ മുക്കി ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ത്രിതല പഞ്ചായത്ത് അധികൃതർ, മണലൂർ മണ്ഡലം എം എൽ എ മുരളി പെരുനെല്ലി, തൃശൂർ എം പി ടി എൻ പ്രതാപൻ എന്നിവർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ടു പരിഹാരം കാണണമെന്നാണ് സമരസമിതിയുടെ ആവശ്യം.എത്രയും വേഗം പരിഹാരം ഉണ്ടായില്ലെങ്കിൽ കുടിൽ കെട്ടി സമരം ഉൾപ്പെടെയുള്ള മറ്റു സമര രീതികൾ സ്വീകരിക്കേണ്ടിവരുമെന്ന് തീരദേശ സംരക്ഷണ സമര സമിതി ഭാരവാഹികൾ പറഞ്ഞു. വരാനിരിക്കുന്ന മഴക്കാലത്ത് ഉണ്ടാവുന്ന എല്ലാ ദുരിതങ്ങൾക്കും സർക്കാറായിരിക്കും ഉത്തരവാദികളെന്ന് സമരസമിതി ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

സമരസമിതി കൺവീനർ ഷൈജു തിരുനെല്ലൂർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. തീരദേശ സംരക്ഷണ സമിതി ചയർമാൻ അബു കട്ടിൽ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് അംഗം താജുദ്ദീൻ കുരീക്കാട് സ്വാഗതം പറഞ്ഞു. തീരദേശ സംരക്ഷണ സമിതി എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷൗക്കത്ത്, അബൂബക്കർ സിദ്ധിക്ക്, സിറാജ് മൂകൊലെ, സുനിൽ അപ്പു, രാധാകൃഷ്ണൻ യു കെ, ഉസ്മാൻ കൂരിക്കാട് നന്ദി എന്നിവർ സംസാരിച്ചു.

Ma care dec ad

Comments are closed.