mehandi new

കോഴി വറുത്തരച്ചകറിയും പൊടിപ്പത്തിരിയും

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”1_2″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

പൊടിപ്പത്തിരി
പച്ചരിപ്പൊടി – ഒരു കപ്പ്
വെള്ളം – ഒരു കപ്പ്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:- ഒരു പരന്ന പാത്രത്തില്‍ വെള്ളം ഉപ്പുചേര്‍ത്ത്‌ തിളപ്പിക്കുക. അരിച്ചെടുത്ത അരിപ്പൊടി ഒരു കൈയിലിന്‍റെ അറ്റംകൊണ്ട് അടിക്കുപിടിക്കാതെ ഇളക്കി അല്‍പ്പനേരം മൂടിവെക്കുക. വീണ്ടും ഇളക്കി അടുപ്പ്‌ ഓഫ് ചെയ്ത് മാവ് ചെറുചൂടോടെ മയത്തില്‍ കുഴക്കുക. ഈ മാവ് ചെറിയ ഉരുളകളാക്കി ചപ്പാത്തി ഫലകയില്‍ കുഴല്‍ കൊണ്ട് നേര്‍മ്മയായി പരത്തുകയോ പത്തിരി പ്രസ്സില്‍ വെച്ച് പരത്തുകയോ ആവാം. പരത്തുമ്പോള്‍ മാവ് ഒട്ടിപ്പിടിക്കുന്നുണ്ടെങ്കില്‍ കുറേശ്ശെ അരിപ്പൊടി തൂകികൊടുക്കണം. നോണ്‍സ്റ്റിക്കിന്‍റെ പത്തിരിത്താവയില്‍ വളരെ എളുപ്പത്തില്‍ ചുട്ടെടുക്കാം. പത്തിരിത്താവ ചൂടായാല്‍ ഈ പത്തിരികള്‍ ഇട്ട് തിരിച്ചും മറിച്ചും വേവിച്ച് എടുക്കാം.

കോഴി വറുത്തരച്ചകറി
ചേരുവകള്‍:-
കോഴിയിറച്ചി ചെറിയ കഷണങ്ങളായി
നുറുക്കി വൃത്തിയാക്കിയത് – ഒരു കിലോ
1.തേങ്ങാ ചിരകിയത്‌ – അരമുറി
ചുവന്നുള്ളി – നാലെണ്ണം
കുരുമുളക് – ആറ്‌
പെരുംജീരകം – അര ടിസ്പൂണ്‍
വേപ്പില – രണ്ടിതള്‍
2.സവാള കനംകുറച്ചരിഞ്ഞത് – രണ്ട്
പച്ചമുളക് നീളത്തിലരിഞ്ഞത് – നാല്
ഇഞ്ചി ചതച്ചത് – രണ്ട് ടിസ്പൂണ്‍
വെളുത്തുള്ളി ചതച്ചത് – രണ്ട് ടിസ്പൂണ്‍
തക്കാളി അരിഞ്ഞത് – രണ്ട്
3.മല്ലിപൊടി – രണ്ട് ടിസ്പൂണ്‍
മുളക്പൊടി – ഒരു ടിസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടിസ്പൂണ്‍
ഖരംമസാലപ്പൊടി – അര ടിസ്പൂണ്‍
വെളിച്ചെണ്ണ – രണ്ട് ടിസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
മല്ലിയില അരിഞ്ഞത് – കാല്‍ കപ്പ്

പാചകം ചെയ്യുന്ന വിധം:- ഒന്നാമത്തെ ചേരുവകള്‍ ബ്രൌണ്‍ നിറമാകുന്നതുവരെ ചീനച്ചട്ടിയില്‍ വറുത്ത് തണുക്കുമ്പോള്‍ അല്‍പ്പം വെള്ളം ചേര്‍ത്ത്‌ മിക്സിയില്‍ നന്നായി അരച്ചെടുക്കുക. കരി വെയ്ക്കുന്ന പാത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാളയിട്ട് പകുതി മൂപ്പാകുന്നതുവരെ വഴറ്റുക. അതിലേക്ക് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, തക്കാളി, ഉപ്പ് എന്നിവ ചേര്‍ത്ത്‌ അല്‍പ്പസമയം മൂടിവെയ്ക്കുക. പിന്നീട് മൂന്നാമത്തെ ചേരുവകളും കഴുകി വൃത്തിയാക്കിയ കോഴിഇറച്ചിയും ചേര്‍ത്ത്‌ നന്നായി ഇളക്കി ചെറുതീയ്യില്‍ വേവിക്കുക. തിളവന്നുകഴിഞ്ഞാല്‍ അരച്ചുവെച്ചിരിക്കുന്ന തേങ്ങയും ചേര്‍ക്കണം. ആവശ്യമെങ്കില്‍ മാത്രം അല്‍പ്പം വെള്ളവും ചേര്‍ക്കണം. കറി തയ്യാറായികഴിയുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കിയതിനുശേഷം മല്ലിയില വിതറി ഉപയോഗിക്കാം. “പത്തിരിക്കും നെയ്ച്ചോറിനും ചേര്‍ന്ന കറിയാണിത്”.

[/et_pb_text][/et_pb_column][et_pb_column type=”1_2″][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/04/cocunut.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/04/Fresh_Red_Chilly.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/04/cooking.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section][et_pb_section fullwidth=”off” specialty=”off” admin_label=”Section”][et_pb_row admin_label=”Row”][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.