mehandi new

പീഡനക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ജയിൽ പുള്ളിക്ക് മറ്റൊരു പീഡന കേസിൽ 43 വർഷം തടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും – ഏഴ് വയസ്സുകാരിക്ക്‌ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് പുതിയ വിധി

fairy tale

കുന്നംകുളം : ഏഴ് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 43 വർഷം തടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. 2020ലാണ് കേസ്സിന് ആസ്പദമായ സംഭവം.   ഏഴു വയസ്സ് പ്രായുമുള്ള കുട്ടിയെ മിഠായി വാങ്ങിത്തരാം എന്ന് പറഞ്ഞു കടയിലേക്ക്  വിളിച്ചുകൊണ്ടു പോകുന്നതിനിടയിൽ ലൈംഗിക അതിക്രമം നടത്തിയ വാടാനപ്പിള്ളി ഇത്തിക്കാട്ട് വീട് പ്രഭാകരൻ മകൻ വിനോദ് എന്ന ഉണ്ണിമോനെ  ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി  ജഡ്ജ്  ലിഷ എസ് കുറ്റക്കാരൻ എന്ന് കണ്ടെത്തി 43 വർഷം തടവും ഒരുലക്ഷത്തി മുപ്പത്തിനായിരം രൂപ പിഴയും ശിക്ഷവിധിച്ചു. കുട്ടിയുടെ മൊഴി പ്രകാരം  കേസിൽ വാടാനപ്പള്ളി  സി ഐ ആയിരുന്ന കെ ആർ ബിജു കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന്  സി ഐ ആയിവന്ന പി ആർ ബിജോയ്‌  കേസ്സിന്റെ അന്വേഷണം പൂർത്തിയാക്കി  പ്രതിയുടെ പേരിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്യിതു. കേസിൽ 20സാക്ഷികളെ വിസ്തരിക്കുകയും , നിരവധി രേഖകളും, മറ്റു തെളിവുകളും പരിശോധിച്ചാണ്  വിധി പ്രസ്ഥാവിച്ചത്.  പ്രോസിക്യുഷനനു വേണ്ടി അഡ്വ കെ എസ് ബിനോയിയും പ്രോസിക്യുഷനെ സഹായിക്കുന്നതിനായി അഡ്വ രഞ്ജിക കെ ചന്ദ്രൻ, അഡ്വ അനുഷ, ചാവക്കാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ  ജ്യോതിസ് എന്നിവരും പ്രവർത്തിച്ചു.  പ്രതി നിലവിൽ  ബന്ധുവായ  മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.