mehandi new

ചാച്ചാജി ജവാഹർലാൽ നെഹ്റുവിനോടുള്ള ആദരമായി നാടെങ്ങും ശിശുദിനം ആഘോഷിച്ചു

fairy tale

ചാവക്കാട് : രാജാ സീനിയർ സെക്കന്ററി സ്കൂളിൽ ശിശുദിനം  വിപുലമായ രീതിയിൽ ആഘോഷിച്ചു. കെജി വിദ്യാർത്ഥിയായ അബ്ദുൽ വാഹിദ് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ ഷമീം ബാവ  അധ്യക്ഷത വഹിച്ചു.  മാനേജർ മധുസൂദനൻ തലപ്പിള്ളി ആശംസ അർപ്പിച്ചു.  തുടർന്ന് നടന്ന കുട്ടികളുടെ കലാപരിപാടികൾക്ക് കെ ജി കോഡിനേറ്റർ കെ കെ താഹിറ, അധ്യാപികമാരായ സുമയ്യ സക്കറിയ, ഷിനു ദിലീപ്, ബിന്ദു ബി നായർ, ഷൈമ ഷാനവാസ്‌, ഷഫ്‌ന ജമാൽ, സുമില എം വി എന്നിവർ നേതൃത്വം നൽകി.

planet fashion

പുന്നയൂർക്കുളം: പെരിയമ്പലം അങ്കണവാടിയിൽ ശിശുദിനം ആഘോഷിച്ചു. വാർഡ് മെമ്പർ കെ.എച്ച്. ആബിദ് ഉദ്ഘാടനം ചെയ്തു. വെൽഫയർ കമ്മിറ്റി അംഗങ്ങളായ സുഹൈൽ അബ്ദുള്ള, ശ്രീനിവാസൻ, ലാലു അധ്യാപകരായ രമ്യ, ജംഷീന, ജിഷ, ഫാറൂഖ്, ഇർഷാദ് തുടങ്ങിയവരും രക്ഷിതാക്കളും പരിപാടിയിൽ  സംബന്ധിച്ചു.

സ്കിൽ ഗ്രൂപ്പ്‌ ക്ലബ്ബ് വിദ്യാർത്ഥികൾക്കുള്ള മെമെന്റോയും മധുരവും വിതരണം ചെയ്തു. വിനീത, ആശ, മുബാറക്, സുഹൈൽ, അനീഷ്, അഷറഫ് ചോലയിൽ, ഷാഹിർ, മിഷാൽ, റാഫി തുടങ്ങിവർ നേതൃത്വം നൽകി.

അണ്ടത്തോട് ബീച്ച് അങ്കണവാടിയിൽ ശിശുദിനം ആഘോഷിച്ചു. വാർഡ് മെമ്പർ പി.എസ്. അലി ഉദ്ഘാടനം ചെയ്തു. എ.കെ. മൊയ്‌തുണ്ണി, അധ്യാപകരായ സിന്ധു, ഗീത, ആശ വർക്കർ രമണി, വെൽഫയർ കമ്മിറ്റി അംഗങ്ങളും രക്ഷിതാക്കളും പരിപാടിയിൽ സംബന്ധിച്ചു. വിദ്യാർത്ഥികൾക്ക് സ്കിൽ ഗ്രൂപ്പ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ മൊമെന്റോ വിതരണം ചെയ്തു. ക്ലബ്ബ് പ്രതിനിധികളായ ഫിറോസ്, സാദിക്ക്, സക്കരിയ, നസീർ, റമീസ് തുടങ്ങിയവർ നേതൃത്വം നൽകി.

Unani banner ad

Comments are closed.