Header

പാലയൂർ പള്ളിയിൽ കുട്ടികളുടെ സമ്മർ ക്യാമ്പ് ആരംഭിച്ചു

പാലയൂർ : തൃശ്ശൂർ അതിരൂപത വൈദിക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പാലയൂർ സെന്റ് തോമാസ്‌ പള്ളിയിൽ മൂന്ന് ദിവസത്തെ ദൈവദർശൻ ക്യാമ്പിന് തിരിതെളിഞ്ഞു. വിശ്വാസ പരിശീലനത്തിലെ അഞ്ചാംക്ലാസ് മുതൽ എ സി സി വരെയുള്ള കുട്ടികളാണ് ഈ ക്യാമ്പിൽ പങ്കെടുക്കുന്നത്.
കുട്ടികളുടെ മാനസിക, ആത്മീയ, കായിക, കലാ കഴിവുകൾ കണ്ടെത്തി
പ്രോത്സാഹിപ്പിക്കുവാനും കുട്ടികളെ മുൻനിരയിലേക്ക് വളർത്തി കൊണ്ടുവരുവാനുമാണ് ഈ മൂന്നു ദിവസത്തെ ക്യാമ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. പാലയൂർ തീർത്ഥകേന്ദ്രത്തിലെ ആർച്ച് പ്രീസ്റ്റ് ഫാദർ ഡേവിസ് കണ്ണമ്പുഴ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

തൃശ്ശൂർ അതിരൂപത വൈദിക വിദ്യാർഥികളായ അമൽ ചാഴൂർ, ജിന്റോ കൊള്ളന്നൂർ പാലയൂർ സെൻറ് തോമസ് കേന്ദ്രത്തിലെ വൈദിക വിദ്യാർത്ഥികളായ അൽഡൻ ചെമ്മണ്ണൂർ, പ്രിൻസ് വെള്ളറ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
സഹവികാരി ഫാദർ ആന്റോ രായപ്പൻ അദ്ധ്യക്ഷത വഹിച്ചു.
ഇടവകയിലെ നടത്തു കൈക്കാരൻ ജിന്റോ ചെമ്മണ്ണൂർ, വിശ്വാസപരിശീലന പ്രധാനധ്യാപകൻ റോബിൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് സുഭാഷ് മാസ്റ്റർ, വിശ്വാസ പരിശീലന അദ്ധ്യാപകർ, കുട്ടികളുടെ പ്രതിനിധികളായി ക്ലിൻസ്, അലീന എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.

thahani steels

Comments are closed.